രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന അവസ്ഥയിലായ രൂപ 73.33 എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

രാവിലെ ഡോളറിനെതിരെ 72.91 എന്ന നിലയില്‍ നിന്ന് 42 പൈസ ഇടിഞ്ഞ് 73.33 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അന്താരാഷ്ട്ര വിപണണിയില്‍ ക്രൂഡ് ഓയിലിന്റെ വില പിടിച്ചാല്‍ കിട്ടാത്ത തോതില്‍ ഉയരുന്നതും, ഇറക്കുമതി വിപണിയില്‍ ഡോളറിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നതുമാണ് രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയാന്‍ ഇടയാക്കിയ ഘടകങ്ങള്‍.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇന്ന് ബാരലിന് 85 ഡോളറിലേക്ക് ഉയര്‍ന്നു. ഇതോടെ ഇന്ത്യയുടെ വ്യാപാര കമ്മിയും അതിലൂടെ കറന്റ് അക്കൗണ്ട് കമ്മിയും പിടിച്ചാല്‍ കിട്ടാത്ത തരത്തില്‍ ഉയരുമെന്നുറപ്പായി.

Loading...