ഇന്ത്യയിലെ എക്കാലത്തെയും വലിയ വിജയമായിരുന്ന ‘ബാഹുബലി 2: ദി കണ്‍ക്ലൂഷന്’ ശേഷം പ്രഭാസ് നായകനാവുന്ന ‘സാഹൊ’യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. ചിത്രത്തിന്റെ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവം വിളിച്ചറിയിക്കുന്നതാണ് പുറത്തെത്തിയ 2.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍.

ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മുര്‍ളി ശര്‍മ, അരുണ്‍ വിജയ്, പ്രകാശ് ബേലവാടി, ഇവ്‌ലിന്‍ ളര്‍മ, സുപ്രീത്, ചങ്കി പാണ്ഡേ, മന്ദിര ബേദി, ടിനു ആനന്ദ് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രചനയും സംവിധാനവും സുജീത്. മധിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിള്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. പശ്ചാത്തലസംഗീതം ജിബ്രാന്‍.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഏഴ് പേര്‍ ചേര്‍ന്നാണ്. കെന്നി ബേറ്റ്‌സ്, പെങ് സാംഗ്, ദിലീപ് സുബ്ബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റെഫാന്‍, ബോബ് ബ്രൗണ്‍, റാം-ലക്ഷ്മണ്‍ എന്നിവരാണ് അവര്‍. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശിയും പ്രമോദും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ഈ മാസം 30ന് തീയേറ്ററുകളിലെത്തും.

Loading...