ശബരിമല : തീർഥാടനകാലത്ത് ഭക്ഷണത്തിന്റെ വില നിശ്ചയിച്ച് പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി. നൂഹ് ഉത്തരവായി.

വില വിവരം ഇങ്ങനെ:- 

∙ ചായ, കാപ്പി എന്നിവയ്ക്ക് സന്നിധാനത്ത് 11 രൂപ, പമ്പാ, നിലയ്ക്കൽ ഉൾപ്പെടെ ഇതര സ്ഥലങ്ങളിൽ 10 രൂപ. 

∙ കടുംകാപ്പി, കടുംചായ, മധുരമില്ലാത്ത കാപ്പി, ചായ എന്നിവയ്ക്ക് സന്നിധാനത്ത് 9 രൂപയും പമ്പാ, നിലയ്ക്കൽ ഉൾപ്പെടെ ഇതര സ്ഥലങ്ങളിൽ 8രൂപ

∙ ഇൻസ്റ്റന്റ് കാപ്പി, മെഷീൻ കാപ്പി, ബ്രൂ, നെസ്‌കഫേ 150 മില്ലി ലീറ്ററിന് 15 രൂപയും 200 മില്ലി ലീറ്ററിന് 20 രൂപയുമാണ് എല്ലായിടത്തും നിരക്ക്. 

∙  ബോൺവിറ്റ, ഹോർലിക്സ് 150 മില്ലി ലീറ്ററിന് 20 രൂപ.  

∙ എല്ലായിടത്തും പരിപ്പ് വട, ഉഴുന്ന് വട, ബോണ്ട എന്നിവയ്ക്ക് 10 രൂപ. 

∙ സന്നിധാനത്ത് പഴംപൊരി (ഏത്തയ്ക്കാ അപ്പം) 11 രൂപ, പമ്പാ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 10 രൂപ.  

∙ ബജി 30 ഗ്രാമിന് സന്നിധാനത്ത് 8 രൂപയും പമ്പാ, നിലയ്ക്കൽ 7 രൂപയും. 

∙ സന്നിധാനത്ത് ദോശ, ഇഡലി , പൂരി, എന്നിവയ്ക്ക് 9 രൂപ.  പമ്പ, നിലയ്ക്കൽ  8 രൂപ.  

∙ ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് എല്ലായിടത്തും  10 രൂപ. 

∙  പാലപ്പം, ഇടിയപ്പം എന്നിവയ്ക്ക് സന്നിധാനത്ത് 9 രൂപ.  

∙ പമ്പ, നിലയ്ക്കൽ 8 രൂപ.  കിഴങ്ങ്, കടല, പീസ് കറികൾക്ക് എല്ലായിടത്തും 25 രൂപ. 

∙ ഉപ്പുമാവിന് സന്നിധാനത്ത് 22 രൂപയും പമ്പ, നിലയ്ക്കൽ 20 രൂപയും. 

∙ നെയ് റോസ്റ്റ് സന്നിധാനത്ത് 38 രൂപ. പമ്പ, നിലയ്ക്കൽ 35 രൂപ. 

∙ മസാലദോശ സന്നിധാനത്ത് 45 രൂപ . പമ്പ, നിലയ്ക്കൽ   40 രൂപ . 

∙ ഊണ്-പച്ചരി, പുഴുക്കലരി  60 രൂപ.  വെജിറ്റബിൾ ബിരിയാണി (350 ഗ്രാം)  എല്ലായിടത്തും 60 രൂപ. 

∙ പയർ, അച്ചാർ ഉൾപ്പെട്ട കഞ്ഞി സന്നിധാനത്ത് 35 രൂപ. നിലയ്ക്കൽ, പമ്പ 30 രൂപ. 

∙ സന്നിധാനത്ത് കപ്പ 30 രൂപ. നിലയ്ക്കൽ, പമ്പ  25 രൂപ.  

∙ തൈര് സാദം സന്നിധാനത്ത് 45 രൂപ.  നിലയ്ക്കൽ, പമ്പ  ‌‌43 രൂപ. 

∙ തൈര് (ഒരു കപ്പ് ) സന്നിധാനത്ത് 12 രൂപ. നിലയ്ക്കൽ, പമ്പ 10 രൂപ.

∙ നാരങ്ങാ സാദം സന്നിധാനത്ത് 43 രൂപ. നിലയ്ക്കൽ, പമ്പ  40 രൂപ.

∙ വെജിറ്റബിൾ, ദാൽ കറി 20 രൂപ.  തക്കാളി ഫ്രൈ എല്ലായിടത്തും  30 രൂപ. 

∙ പായസം സന്നിധാനത്ത് 15 രൂപ. നിലയ്ക്കൽ, പമ്പ 12 രൂപ.  

∙ തക്കാളി, സവാള ഊത്തപ്പങ്ങൾ സന്നിധാനത്ത് 55 രൂപ. നിലയ്ക്കൽ, പമ്പ  50 രൂപ.

തീർഥാടകർക്ക് സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്‌ക്വാഡുകളെ നിയോഗിച്ചു.

വില വിവര പട്ടിക കടകളിലും പ്രസിദ്ധപ്പെടുത്തണം. അമിതവില ഈടാക്കുന്നവർക്ക് എതിരെ കർശന നടപടിയെടുക്കും. ഹോട്ടലുകളിലും കടകളിലും സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തും. ഭക്ഷണത്തിന്റെ അളവും വിലയും പരിശോധിക്കുന്നതിനും നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനും ലീഗൽ മെട്രോളജി വകുപ്പ്   സ്‌ക്വാഡുകളെ നിയോഗിച്ചു.

Loading...