നടി സാധികയുടെ ചിത്രങ്ങൾക്കെതിരെ നിരവധി മോശം കമൻറുകളാണ് സോ‍ഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരുന്നത് . തനിക്കെതിരേയുണ്ടായ ഇത്തരം ആക്രമങ്ങൾക്ക് ഒരു മാസികയ്ക്ക് നൽകി അഭിമുഖത്തിലാണ് നടി മനസ് തുറന്നിരിക്കുന്നത്.

ഞാനെന്‍റെ ജോലിയുടെ ഭാഗമായി പലതരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കും, അതെന്‍റെ ഉത്തരവാദിത്വവും ആത്മാർഥതയുമാണ്. അതിന്‍റെ പേരിൽ നിങ്ങൾക്കെന്നെ ചോദ്യം ചെയ്യാനാവില്ല.തന്‍റെ ചിത്രങ്ങൾക്കും അഭിപ്രായങ്ങൾക്കും താഴെ വന്ന കമന്‍റുകൾ നിരത്തിയാണ് താരം അതിനുള്ള മറുപടി എല്ലാവർക്കുമായി നൽകിയത്.

കാശുണ്ടാക്കാൻ എന്തും ചെയ്യും, കെട്ടഴിച്ചു വിട്ടിരിക്കുകയാണ് എന്ന‌ൊക്കെ വന്ന ചില കമന്‍റുകൾക്കു് തുറന്നടിച്ച് മാസികയോട് പറഞ്ഞതിങ്ങനെ…

മറച്ചു വയ്ക്കേണ്ട ഒന്നാണ് ശരീമെന്ന ബോധമാണ് ഇത്തരം കമന്‍റുകൾക്ക് പിന്നിൽ. മറച്ചു വയ്ക്കുന്നിടത്തോളം ആളുകൾക്ക് ഉള്ളിൽ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ ഒരു ആർട്ടായി കണ്ടാൽ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ലെന്ന് സാധിക പറഞ്ഞു വയ്ക്കുന്നു.

Loading...