ഈ വരുന്ന സെപ്തംബർ 17 ന് ദ്രോഹ്ഡയിലെ തുള്ളിയാലൻ പരോക്കിയൽ ഹാളിൽ ‘സഹൃദയ’ സംഘടിപ്പിക്കുന്ന നൃത്ത, സംഗീത സാന്ദ്രമായ ഓണാഘോഷ മഹാമഹത്തോടനുബന്ധിച്ച് സഹൃദയയുടെ അയർലണ്ടിലെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉത്ഘാടനം നിർവ്വഹിക്കപ്പെടുന്നു. പ്രാദേശിക അതിർവരമ്പുകൾ ഇല്ലാതെ ഏവർക്കും ക്രിയാത്മക പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും, അംഗങ്ങൾക്ക് ഒരു കോർപ്പറേറ്റ് ക്ലബ്ബിന്റെ തണലിൽ ഇൻഷുറൻസ്, ഹോട്ടൽ, ടൂറിസം, ട്രെയിനിങ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയ കാര്യങ്ങളിൽ സ്‌പെഷ്യൽ ലോയൽറ്റി ഡിസ്‌കൗണ്ടുകൾ ലഭ്യമാക്കുന്നതും, കുട്ടികൾക്ക് ലീഡർഷിപ്പ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, കരിയർ ഡെവലപ്‌മെന്റ്, കമ്മ്യൂണിക്കേഷൻ സ്‌കിൽസ് തുടങ്ങിയ കാര്യങ്ങളിൽ വിദഗ്ദ്ധ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതും, സൗഹൃദ സംഘങ്ങൾക്കും, കൂട്ടായ കലാ കായിക പരിപാടികൾക്ക് നേതൃത്വം നൽകുന്നതും ഉൾപ്പെടെ നിരവധി ജനക്ഷേമ പരിപാടികളാണ് ‘സഹൃദയ’ അയർലണ്ടിൽ വിഭാവനം ചെയ്യുന്നത്!്

പ്രവർത്തനങ്ങളുടെ തുടക്കം എന്നനിലയിൽ, ഇന്ത്യയിലെയും അയർലണ്ടിലെയും പ്രതിഭാധനരായ ഒരുപറ്റം കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് കുടുംബങ്ങളുടെ സൗഹൃദവും സഹകരണവും പരിപാപാലിക്കാൻ ഉതകുന്ന രീതിയിൽ ശാസ്ത്രീയമായി വിഭാവനം ചെയ്ത നിരവധി ഗെയിമുകളും മത്സരങ്ങളും ഉൾപ്പെടുത്തി ‘സഹൃദയ ഓണം 2017’ സെപ്തംബർ 17 ന് ദ്രോഹ്ഡയിലെ തുള്ളിയാലൻ പരോക്കിയൽ ഹാളിൽ ‘സഹൃദയ’ സംഘടിപ്പിക്കുന്നു.

മറ്റു പ്രാദേശിക ചെറു ആഘോഷപരിപാടികളിൽനിന്നെല്ലാം വ്യത്യസ്തമായി, പങ്കെടുക്കുന്ന ഏവർക്കും ക്രിയാത്മക പങ്കാളിത്തം ഉറപ്പുവരുത്തുന്ന ‘സഹൃദയ ഓണം 2017’ വന്നെത്തുന്ന ഏവരിലും വർണശബളമായ വിസ്മയം തീർക്കുമെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്.

കൂടുതൽ വിവരങ്ങളും പ്രവർത്തനങ്ങളുടെ പുരോഗതിയും ‘സഹൃദയ’ സമയാസമയങ്ങളിൽ നിങ്ങളിലേക്ക് എത്തിക്കുന്നതാണ്

അതിനായി ഈ പേജ് https://www.facebook.com/SahrdayaWorld/ ലൈക്ക് ചെയ്യുന്നതിന് ഏവരോടും അഭ്യർത്ഥിക്കുന്നു.


 

 
Loading...