കേരളത്തിലെ രക്ഷ പ്രവർത്തനം സെെന്യത്തെ ഏൽപ്പിക്കാൻ മുറവിളി കൂട്ടുന്നവർ കേൾക്കുക സലിം കുമാറിന്റെ വാക്കുകൾ. ജീവൻ തിരികെ കിട്ടയത് മത്സ്യതൊഴിലാളികൾ വന്നത് കൊണ്ടു മാത്രമാണ്.

സൈന്യത്തെ കൊണ്ട് കൂടുതലൊന്നും ഹെലികോപ്റ്റർ പോലും ഇറങ്ങാൻ പറ്റാത്ത മിക്കയിടത്തും ചെയ്യാൻ പറ്റില്ല ഈ സഹചര്യത്തിൽ മത്സ്യതൊഴിലാളികളെ കൊണ്ടും നാട്ടുകാരെ കൊണ്ടും മാത്രമാണ് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നത് എന്നാണ് രക്ഷപെട്ട് കരക്കെത്തിയ മാധ്യമ പ്രവർത്തകരോട് സലിം കുമാർ വ്യക്തമാക്കിയത്. നടി അനന്യ, നടന്മാരായ ധര്‍മ്മജന്‍, അപ്പാനി ശരത്തിന്റെ ഭാര്യ എന്നിവരടക്കമുള്ളവര്‍ പ്രളയദുരന്തത്തില്‍ അകപ്പെട്ടവരാണ്. സലിം കുമാറും അക്കൂട്ടത്തിലുണ്ട്. മൂന്ന് ദിവസമാണ് മഴവെള്ളം കുടിച്ച് 45 പേര്‍ക്കൊപ്പം സലിം കുമാര്‍ വീടിന്റെ ടെറസിന് മുകളില്‍ കഴിഞ്ഞത്. പിന്നീട് മത്സ്യത്തൊഴിലാളികളാണ് സലിം കുമാറിന് രക്ഷകരായത്.

പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലുള്ള ആലംമാവ് ജംഗ്ഷനിലാണ് സലിം കുമാറും കുടുംബവും താമസിക്കുന്ന ഇരുനില വീട്. സമീപപ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങിയപ്പോള്‍ സലീം കുമാറും കുടുംബവും വീട് പൂട്ടി ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ ആ സമയത്താണ് സമീപപ്രദേശത്തുള്ള വീട് നഷ്ടപ്പെട്ട നാല്‍പ്പത്തിയഞ്ചോളം പേര്‍ അഭയം തേടിയെത്തിയത്.അഭയം തേടി വന്നവരെ ഇറക്കിവിട്ട് വീട് പൂട്ടിപ്പോകാന്‍ മനസാക്ഷി അനുവദിക്കാത്തത് കൊണ്ട് തന്നെ സലിം കുമാറും കുടുംബവും വീട്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. പ്രായമായവരും സ്ത്രീകളും അടക്കമുള്ളവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ഉച്ചയോടെ തന്നെ വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് വെള്ളം കയറിത്തുടങ്ങി. ഇതോടെ ടെറസിലേക്ക് കയറേണ്ടി വന്നു.

ഇത്രയും ആളുകള്‍ക്ക് മൂന്ന് ദിവസം മൂന്ന് നേരം കഴിക്കാനുള്ള ഭക്ഷണം തന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് സലിം കുമാര്‍ പറയുന്നു. വീടിന് സമീപത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊടുക്കാന്‍ വാങ്ങി വെച്ച അരിയും സാധനങ്ങളുമാണ് വെള്ളത്തില്‍ കുടുങ്ങിയ ദിവസങ്ങളില്‍ ഉപകാരപ്പെട്ടത്. അതേസമയം കുടിവെള്ളത്തിന് ക്ഷാമമുണ്ടായിരുന്നു.മഴവെളളം ശേഖരിച്ച് കുടിക്കുകയായിരുന്നു ആ സമയത്ത് തങ്ങളെന്നും സലിം കുമാര്‍ പറയുന്നു. സഹായമഭ്യര്‍ത്ഥിച്ച് സലിം കുമാര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തങ്ങളും തൊട്ടടുത്തുള്ള മൂന്ന് കുടുംബങ്ങളും കുടുങ്ങിക്കിടക്കുകയാണ് എന്നും വീടിന് മുന്നില്‍ നല്ല ഒഴുക്ക് ആയതിനാല്‍ നീന്തിപ്പോകാന്‍ പോലും പറ്റില്ലെന്നും സലിം കുമാര്‍ ഫേസ്ബുക്ക് ലൈവില്‍ പറയുകയുണ്ടായി.സഹായത്തിന് ആരും എത്തിയില്ല. ഒടുവില്‍ മത്സ്യത്തൊഴിലാളികളാണ് സലിം കുമാറിനേയും മറ്റുള്ളവരേയും രക്ഷപ്പെടുത്തിയത്. ഇവരെ ആദ്യം വടക്കന്‍ പറവൂരിലെ ക്യാമ്പിലേക്ക് മാറ്റി. പിന്നാലെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയിരിക്കുകയാണ് സലിം കുമാറും കുടുംബവും.

Loading...