സിനിമാലോകത്തെ ഏറ്റവും നല്ല യുവമിഥുനങ്ങളിൽ പെടുന്ന താര ദമ്പതിമാരാണ് നാഗചൈതന്യയും സാമന്ത അക്കിനേനിയും. ഇരുവരും രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.
ലക്ഷ്മി മാഞ്ചുവിന്റെ പുതിയ ചാറ്റ്ഷോയില്‍ രസകരമായ തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് സാമന്ത. എന്താണെന്നല്ലേ ,മറ്റൊന്നുമല്ല അതൊരു കൊച്ചു കിടപ്പറരഹസ്യമാ . കുറച്ച് കിടപ്പറ രഹസ്യങ്ങള്‍ തുറന്നുപറയാമോ എന്ന ലക്ഷ്മിയുടെ ചോദ്യത്തില്‍ നിന്ന് തുടക്കത്തിൽ ഒഴിഞ്ഞുമാറുകയായിരുന്നു സാമന്ത. എന്നാല്‍ അവതാരകയുടെ സംഭാഷണത്തിനിടയിൽ താരത്തിന് മുട്ടുമടക്കേണ്ടിവന്നു .

സാമന്ത ഉത്തരം പറഞ്ഞുതുടങ്ങിയത് ഞങ്ങള്‍ക്കിടയില്‍ ഒരു സംഗതിയുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു . തലയണയാണ് നാഗ ചൈതന്യയുടെ ‘ആദ്യ ഭാര്യ’. എനിക്കൊന്ന് ചുംബിക്കണമെങ്കില്‍ പോലും ഞങ്ങള്‍ക്കിടയില്‍ ആ തലയണ ഒരു തടസ്സമാണ്. ഇപ്പോള്‍ ഇത്ര മതി. ഇതുതന്നെ ഞാന്‍ ഒരുപാട് പറഞ്ഞുപോയെന്നാണ് തോന്നുന്നത്-സാമന്ത പറഞ്ഞു. മന്മധുവാണ് സാമന്ത അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. ഭര്‍ത്താവിനൊപ്പം അഭിനയിച്ചതാവട്ടെ സൂപ്പര്‍ഹിറ്റ് ചിത്രം മജിലിയും. വെങ്കി മാമയാണ് നാഗ ചൈതന്യ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. എന്തായാലും കിട്ടിയതാകട്ടെ എന്ന നിലയില്‍ ഈ വെളിപ്പെടുത്തലും ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.

Loading...