സ്വവർഗരതി കുറ്റകരമല്ലാതാക്കാനുള്ള നിയമനിർമാണത്തെക്കുറിച്ച് സുപ്രീംകോടതിയിൽ വാദം നടക്കുന്നതിനിടെ അമേരിക്കയിൽ ഇന്ത്യന്‍ യുവാവിന്‍റെ ‘സ്വവര്‍ഗ’ വിവാഹം. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യൻ എഞ്ചിനീയറാണ് വീയറ്റ്നാം സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചത്. ഇരുവരും സ്വവർഗരതിക്കാരാണ്. മഹാരാഷ്ട്രയിൽ ഇന്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ ചൊരിഞ്ഞു.

ഇന്ത്യൻ സ്വദേശിയായ ഹൃഷി മോഹൻകുമാർ ബോംബെ ഐഐടിയിൽ പഠിച്ച് കാലിഫോർണിയയിൽ ജോലി ചെയ്യുകയാണ്. യുഎസിലെ ഗ്രീൻ കാർഡുടമയാണ് ഹൃഷി. ഇദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് വിവാഹത്തോട് എതിർ‌പ്പായിരുന്നുവെങ്കിലും ഹൃഷി അവരെ പറഞ്ഞ് മനസിലാക്കിക്കുകയായിരുന്നു.

Loading...