ബാലതാരമായെത്തി സിനിമാ മേഖലയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് സനുഷ . താരത്തിൻറെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നത് .തന്നോടൊപ്പം ഡേറ്റിംഗിന് താത്പര്യമുണ്ടോ? എന്ന് തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് സനുഷ കുറിച്ചത്. ഇത് കണ്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ പരസ്യമായി പറയാന്‍ തുടങ്ങിയോ എന്നൊക്കെയായിരുന്നു പലരുടെയും ചോദ്യങ്ങൾ .

തന്റെ പുതിയ ചിത്രമായ് ഡിയര്‍ കോമ്രേഡിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ട കേരളത്തില്‍ എത്തിയിരുന്നു. വിജയ്‌ക്കൊപ്പം സിനിമയിലെ നായിക രാഷ്മിക മന്ദനയും കൊച്ചിയിലെത്തിയിരുന്നു. കൊച്ചിയിലെത്തിയ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് സനുഷ പങ്കുവെച്ചത്.നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. അദ്ദേഹത്തിനോട് തനിക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളൂയെന്നും താരം കുറിച്ചിരുന്നു. തന്നോടൊപ്പം ഡേറ്റിംഗിന് താല്‍പര്യമുണ്ടോയെന്നായിരുന്നു താരത്തിന്റെ ചോദ്യം.

വിജയ് ദേവരകൊണ്ടയെ കാണുവാനും ഒപ്പം ഫോട്ടോയെടുക്കാനും നിരവധി ആരാധകരാണ് എയര്‍പോര്‍ട്ട് മുതല്‍ എത്തിച്ചേര്‍ന്നത്. അര്‍ജുന്‍ റെഡി എന്ന സൂപ്പര്‍ഹിറ്റ് ചിത്രം കേരളത്തിലും വിജയ് ദേവരക്കൊണ്ടയ്ക്ക് വലിയ ആരാധകവൃന്ദത്തെയാണ് നേടിക്കൊടുത്തത് പ്രമോഷന്‍ ഷൂട്ട് വേളയില്‍ സനുഷ ഉള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ അദ്ദേഹത്തെ കാണുവാന്‍ എത്തിയിരുന്നു,

Loading...