കൊച്ചിയിലെത്തിയ വിജയ്‌യെ കണ്ടതിനുശേഷം താനുമായി ഡേറ്റിംഗിനു തയ്യാറാണോയെന്ന് സനുഷ ചോദിച്ചിരുന്നു. സനുഷയുടെ പോസ്റ്റ് നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.ഇപ്പോഴിതാ ഈ ചോദ്യത്തിന് താരം മറുപടിയുമായി എത്തിയിരിക്കുകയാണ് . ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് വിജയ് ദേവരകൊണ്ട ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. യെസ്, ഒഫ്കോഴ്സ്, ഇതായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി. സന്തോഷമായില്ലേ സനുഷയെന്ന് അവതാരകൻ പറയുകയും ചെയ്തു . ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു കാര്യം ചോദിച്ചതെന്നതിനെക്കുറിച്ച് തനിക്കറിയാമെന്നും താരം പറഞ്ഞിരുന്നു

കുട്ടിക്കാലം മുതലേ തന്നെ നടനാവണമെന്ന് ആഗ്രഹിച്ചിരുന്നതായി താരം പറയുന്നു. സിനിമയായിരുന്നു പാഷന്‍. ഫെയിമും സെലിബ്രിറ്റി ഇമേജുമായിരുന്നില്ല ആകര്‍ഷിച്ചത്. നല്ല സിനിമകളുടെ ഭാഗമാവണമെന്ന ആഗ്രഹമുണ്ടായിരുന്നു. ചുറ്റിലുമുള്ളവരാല്‍ അംഗീകരിക്കപ്പെടുക, സാമ്പത്തികഭദ്രത തുടങ്ങിയ കാര്യങ്ങള്‍ നേടണമെന്നും ഉദ്ദേശിച്ചിരുന്നു. വിജയ് പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍ അടുത്ത സുഹൃത്താണ്. തങ്ങള്‍ ഇരുവരും ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളാണ്. ഏത് സമയത്തും വിളിച്ച് അന്തിനെക്കുറിച്ചും സംസാരിക്കാറുണ്ട്.

മഹാനടിക്ക് ശേഷമാണ് തങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമായത്. ആദ്യ കാഴ്ചയില്‍ത്തന്നെ തങ്ങള്‍ സൗഹൃദത്തിലായിരുന്നുവെന്നും സഹോദരനെപ്പോലെയാണ് അദ്ദേഹമെന്നും താരം പറയുന്നു.

Loading...