നഗ്ന ചിത്ര൦ പോസ്റ്റ്‌ ചെയ്ത ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറ ടെയ‍്‍ലറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാ൦ പേജിലൂടെയാണ് സാറ നഗ്നചിത്രംപങ്കു വച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പറായ സാറ സ്റ്റംപ് ചെയ്ത് ബെയിൽ ഇളക്കുന്ന രീതിയിലാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

യുകെ ഹെൽത്ത് വിഭാഗം സ്ത്രീകളുടെ ശരീര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന ഫോട്ടോ സീരീസിന് വേണ്ടിയാണ് സാറ നഗ്നയായി എത്തിയത്. ഇത്തരം ഒരു ക്യാമ്പയിന്‍റെ ഭാഗമാവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നാണ് സാറ പറയുന്നത്. ഇത്തരം കാര്യങ്ങളിൽ താന്‍ ഭാഗമാവാറില്ലെന്ന് പലര്‍ക്കും അറിയാവുന്ന കാര്യമാണെന്നും സുരക്ഷിതത്വം മാറ്റിവെച്ചാണ് ക്യാമ്പയിനൊപ്പം നിൽക്കുന്നതെന്നും സാറ പറഞ്ഞു. ശരീരകമായി നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുള്ള വ്യക്തിയായതിനാല്‍ ഇതിൽ പങ്കാളിയായപ്പോൾ അഭിമാനം തോന്നുന്നുവെന്നും അവര്‍ വ്യക്തമാക്കി.

എല്ലാ സ്ത്രീകളും സുന്ദരിമാരാണെന്ന് പറഞ്ഞ സാറ ഒപ്പം നിന്ന എല്ലാവർക്കും അഭിനന്ദനങ്ങളറിയിക്കുകയും ചെയ്തു. മിന്നുന്ന ബാറ്റി൦ഗ് കൊണ്ടും വിക്കറ്റ് കീപ്പി൦ഗ് പ്രകടനം കൊണ്ടും ടീമിലെ പ്രധാന താരമായിരുന്നു സാറ. എന്നാൽ ശാരീരിക അസ്വസ്ഥതകള്‍ കാരണം താരമിപ്പോള്‍ മത്സരങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ്.

വ്യക്തിപരമായ കാരണത്താൽ ഈയടുത്ത് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് സാറാ ടെയ‍്‍ലർ ആവശ്യപ്പെട്ടിരുന്നു. ഈയടുത്ത് സറേ സ്റ്റാർസിന് വേണ്ടി അവർ വീണ്ടും കളിക്കാനെത്തിയ സാറ പഴയ മികച്ച ബാറ്റി൦ഗ് ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.

Loading...