കണ്ണൂർ: കടൽതീരത്തെ കരിങ്കല്ലുകൾക്കിടയിലെറിഞ്ഞു കുഞ്ഞിനെ കൊലപ്പെടുത്തിയതു ശരണ്യ ഒറ്റയ്ക്കാണെന്ന് െപാലീസ്. കൊലപാതകങ്ങൾ നടപ്പാക്കുന്നതിനോ ആസൂത്രണം ചെയ്യുന്നതിനോ ആരുടെയും സഹായം ഇവർക്കു ലഭിച്ചിരുന്നില്ല. ഭർത്താവിനോ കാമുകനോ െകാലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും സിറ്റി സിഎ പി.ആർ. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്നും പൊലീസ് അറിയിച്ചു.

കൊലപാതകത്തിനുശേഷം വീട്ടിലെ ഹാളിൽ കിടന്നുറങ്ങിയ ശരണ്യ മറ്റുള്ളവർക്കൊപ്പം കുഞ്ഞിനെ തിരയാനും ഇറങ്ങി. കുഞ്ഞിനെ എറിഞ്ഞ സ്ഥലത്തെ തിരച്ചിൽ ശരണ്യ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ െപാലീസിനു മൊഴി നൽകിയിരുന്നു. വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

തെളിവെടുപ്പിനു ശരണ്യയെ വീട്ടിലെത്തിച്ചപ്പോൾ വളരെ വൈകാരികമായാണ് ബന്ധുക്കൾ അടക്കം പ്രതികരിച്ചത്. ശരണ്യയ്ക്കെതിരെ ആക്രോശവുമായി അമ്മ തന്നെ രംഗത്തെത്തി. ശരണ്യയുടെ അച്ഛൻ വൽസരാജിനും ഭാര്യ റീനയ്ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു വിയാൻ. ബന്ധുക്കൾ അടക്കം ആക്രോശവുമായി രംഗത്തെത്തിയിട്ടും പതർച്ചയോ ഭാവവ്യത്യാസമോ ഉണ്ടായിരുന്നില്ല. എന്നാൽ മാതാപിതാക്കളുടെ പ്രതികരണം ഏറെ വൈകാരികമായപ്പോൾ ശരണ്യ ചെറുതായി വിതുമ്പി. പ്രദേശവാസികളായ സ്ത്രീകളും അതിവൈകാരികമായിട്ടാണ് പ്രതികരിച്ചത്. 

saranya-murder-case

ആരൊക്കെ വെറുതെ വിട്ടാലും ഞങ്ങൾ വെറുതെ വിടില്ല. ആ കുഞ്ഞിനെ എറിഞ്ഞു കൊന്ന കല്ലിന്റെ മേൽ തന്നെ അവൾ തീരും. പിഞ്ചുകുഞ്ഞല്ലേ.. ഞങ്ങൾക്കു തരാമായിരുന്നില്ലേ. ഞങ്ങൾ പൊന്നുപോലെ നോക്കുമായിരുന്നല്ലോ– നെഞ്ചു പൊട്ടി പ്രദേശവാസികളായ അമ്മമാർ വിലപിച്ചു കൊണ്ടിരുന്നു. ഏറെ പാടുപെട്ടാണ് െപാലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. 

കുഞ്ഞ് ഇല്ലാതായാൽ ആർക്കാണു ഗുണം എന്നു പൊലീസ് സ്വയം ചോദിച്ച ചോദ്യത്തിന്റെ ഉത്തരമാണു ശരണ്യയിൽ സംശയം ജനിപ്പിച്ചത്. പ്രണവ് ഇത്രയും കാലം ഭാര്യയും കുഞ്ഞുമായി അകന്നു കഴിയുകയായിരുന്നു. അയാൾക്കു മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ അതുകൊണ്ടു തന്നെ ഭാര്യയും കുഞ്ഞും തടസ്സമല്ല. എന്നാൽ കുഞ്ഞിനെ സംരക്ഷിക്കുന്ന ശരണ്യയ്ക്കു കുഞ്ഞൊരു തടസ്സമായിത്തോന്നിയേക്കാം. 

സ്വമേധയാ വീട്ടിൽ ചെല്ലുകയും നിർബന്ധം ചെലുത്തി അവിടെ താമസിക്കുകയും ചെയ്തതിലെ അസ്വാഭാവികത ചോദ്യം ചെയ്യപ്പെടുമെന്നും പ്രണവ് െപാലീസിന്റെ പിടിയിലാകുമെന്നും ശരണ്യ കണക്കുകൂട്ടി. അതിനാലാണ് മൂന്നു മാസങ്ങൾക്കുശേഷം ഭർത്താവിനെ ബോധപൂർവ്വം വീട്ടിലെത്തിച്ചതും രാത്രി തങ്ങാൻ ആവശ്യപ്പെട്ടതും. കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകൾ കാണാതായതും സംശയം ഇരട്ടിപ്പിച്ചു.

കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രണവിന്റെ ചെരിപ്പുകൾ കടലിലോ മറ്റോ പോയിരിക്കാമെന്നു സംശയിച്ചു. എന്നാൽ, കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞു വീട്ടിൽ പലരും വന്നു പോയതിനിടെ ചെരിപ്പു കാണാതെ പോയതാണെന്നു പിന്നീടു ബോധ്യപ്പെട്ടു. അതോടെ മാതാപിതാക്കളിൽ അന്വേഷണം കേന്ദ്രീകരിച്ചു.

Loading...