തിരുവനന്തപുരം : നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷ് ഉണ്ടായിരുന്നതായി കണ്ടെത്തി . യുഎഇ കോണ്‍സല്‍ ജനറലിന്‍റെ ഗണ്‍മാന്‍ ജയഘോഷിനെ എൻഐഎ ചോദ്യംചെയ്തു. സരിത്തിനൊപ്പമായിരുന്നു കോണ്‍സുലേറ്റ് വാഹനത്തില്‍ പോയത്. ബാഗില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞതു മാധ്യമങ്ങളിലൂടെയെന്നാണു ജയഘോഷിന്‍റെ മൊഴി.

ആത്മഹത്യയ്ക്കു ശ്രമിച്ച ജയഘോഷ് ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുകയാണ്. ആശുപത്രിയിൽ എത്തിയാണു കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടത്. മാനസികാഘാതം തുടരുന്നതിനാൽ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു മടങ്ങി. വീണ്ടും ചോദ്യം ചെയ്യും. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചിരുന്നു. ജയഘോഷിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയാമെന്നും ആത്മഹത്യ നാടകമാണോയെന്നുമാണു കസ്റ്റംസിന്റെ സംശയം.

Loading...