റിയാദ്: സൗദി അറേബ്യയിൽ നിതാഖാത് നിയമത്തിൻറെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം. ഉപകിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച വിഷൻ 2030യുടെ ഭാഗമായിട്ടായിരിക്കും അടുത്ത പതിനാലു വർഷത്തിനുള്ള സൗദി അറേബ്യയിലെ തൊഴിലില്ലായ്മ ഏഴു ശതമാനമായി കുറയ്ക്കാനാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വിഷൻ 2030 ലക്ഷ്യമിടുന്നത്. ഇതിനു പുറമേ വനിതകളുടെ തൊഴിൽ പങ്കാളിത്തം 22 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്താനും പദ്ധതിയുണ്ട്. ഈ രണ്ടു ലക്ഷ്യങ്ങളിൽ ഊന്നിയായിരിക്കും നിതാഖാത്തിൻറെ രണ്ടാം ഘട്ടം നടപ്പിലാക്കുക.

നിതാഖാത്തിന്റെ അടുത്ത ഘട്ടം നടപ്പിലാക്കുക വഴി സ്വദേശികൾക്ക് 11 ലക്ഷം മുതൽ 13 ലക്ഷം തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കാനാണ് ലക്ഷ്യം. പദ്ധതിയുടെ രണ്ടാം ഘട്ടം അനുസരിച്ച് സ്വദേശികൾക്കു നൽകേണ്ട മിനിമം വേതനവും സർക്കാർ നിർദേശിക്കുമെന്നാണ് സൂചനകൾ. എല്ലാ മേഖലകളിലും നിതാഖാത് നിർബന്ധമായും നടപ്പാക്കുമെങ്കിലും വിവിധ മേഖലകളിൽ സ്വദേശിവൽക്കരണത്തിൻറെ തോത് വ്യത്യസ്തമായിരിക്കും. 2011ൽ നിലവിൽ വന്ന നിതാഖാത് നിയമം അനുസരിച്ച് സ്ഥാപനങ്ങൾ നിശ്ചിത ശതമാനം സ്വദേശികളെ ജോലിക്കു വയ്ക്കണം.

നിതാഖാത് രണ്ടാം ഘട്ടം നടപ്പിലാക്കുന്നതോടെ ഈ തോത് ഉയരും. നിലവിൽ പതിനൊന്നര ശതമാനത്തിനു മുകളിലാണ് സൗദിയിലെ തൊഴിലില്ലായ്മ നിരക്ക്. നിതാഖാത് നിയമം നടപ്പിലാക്കിയതിനു ശേഷം തൊഴിലില്ലായ്മ വർധിക്കുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിൻറെ ഭാഗമായി രാജ്യത്തെ മൊബൈൽ ഷോപ്പുകളിൽ വിദേശികൾ ജോലി ചെയ്യുന്നത് അടുത്തിടെ സൗദി ഭരണകൂടം നിരോധിച്ചിരുന്നു.

Loading...