റിയാദ് : സൗദിയിലെ കാലാവസ്ഥയിൽ വൻ മാറ്റം . ഇവിടുത്തെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ കനത്ത ചൂട് അനുഭവപ്പെടും. 49 ഡിഗ്രി വരെയെത്തും പരമാവധി ചൂട്. ഈ ഒരു സാഹചര്യത്തിൽ സെപ്തംബര്‍ വരെ പുറം ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.സൗദിയുടെ പ്രധാന ഭാഗങ്ങളില്‍ വരണ്ട കാലാവസ്ഥയാണ്. നാല്‍പത്തി അഞ്ച് ഡിഗ്രി പിന്നിടും ചിലഭാഗങ്ങളില്‍ നാളെ മുതല്‍ താപനില. ഏറ്റവും കുറഞ്ഞ താപ നില മുപ്പത് ഡിഗ്രി സെല്‍ഷ്യസ്. 49 ഡിഗ്രി വരെയെത്തും പരമാവധി താപനില. ഇതിനാല്‍ നാളെ മുതല്‍ സെപ്തംബര്‍ പതിനഞ്ച് വരെ പുറം ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ഉച്ചക്ക് 12 മുതല്‍ 3 മണി വരെ ഈ കാലയളവില്‍ സൂര്യന് താഴെ ജോലിയെടുപ്പിക്കുന്നത് നിയമലംഘനമാണ്. വരുന്ന 20 ദിവസങ്ങളില്‍ കനത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഹജ്ജും കൊടും ചൂടിലാകും ഇത്തവണ. ഇത് നേരിടാനുള്ള ക്രമീകരണങ്ങളുമുണ്ടാകും.

Loading...