35 വര്‍ഷത്തോളം തങ്ങളുടെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട ജോലിക്കാരന് രാജകീയമായ യാത്രയയപ്പ് നല്‍കുകയാണ് ഈ സൗദി കുടുംബം. റിയാദിലെ അല്‍ ജൗഫിലുള്ള സൗദി കുടുംബമാണ് മുപ്പത്തഞ്ച് വര്‍ഷം തങ്ങളുടെ കുടുംബാംഗത്തെപ്പോലെ കൂടെയുണ്ടായിരുന്ന മിദോ ഷീരിയാന്‍ എന്ന ഇന്ത്യക്കാരനെ രാജകീയമായി യാത്ര അയച്ചത്. ഇവരുടെ റസ്റ്റ്ഹൗസിലെ ജീവനക്കാരനായിരുന്നു ഷീരിയാന്‍. കൃഷിയില്‍ സഹായിക്കുകയും ഇവിടെ വരുന്നവര്‍ക്ക് കാപ്പി വിതരണം ചെയ്യുകയും ചെയ്യുന്ന ജോലിയായിരുന്നു ഇദ്ദേഹത്തിന്റേത്.

പ്രായവ്യത്യാസം ഇല്ലാതെ കുടുംബത്തിലെ എല്ലാ അംഗങ്ങളും നേരിട്ടെത്തിയാണ് ഷെരീന് യാത്രയയപ്പ് നല്‍കിയത്. അംഗങ്ങള്‍ വരിയായി നിന്ന് യാത്ര പറഞ്ഞു. കുടുംബത്തിലെ ഒരു അംഗം യാത്ര പോകുന്നത് പോലെ ചിലര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ചുംബിച്ചു.

സ്വദേശത്തേയ്ക്ക് തിരികെ പോകുമ്പോള്‍ നല്ലൊരു തുക അദ്ദേഹത്തിന് നല്‍കാനും കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു. കൂടാതെ ഒരു നിശ്ചിത തുക എല്ലാമാസവും പെന്‍ഷനായി ഷീരിയാന്റെ വീട്ടിലെത്തിക്കുകയും ചെയ്യും. സത്യസന്ധനും വിശ്വസ്തനും സ്‌നേഹമുള്ളവനുമായിരുന്നു ഷീരിയാന്‍ എന്ന് ഈ കുടുംബത്തിലെ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു. ഭാഷയോ പദവികളോ ഇവരുടെ ബന്ധത്തിന് തടസ്സമായിരുന്നില്ലെന്നും ഇവര്‍ പറയുന്നു.

Loading...