തിരുവനന്തപുരം: സൗദി അറേബ്യയിൽ നിരവധി തൊഴിലവസരങ്ങൾ . ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരുടെ (സ്ത്രീകൾ) ഒഴിവുകളിലേക്കാണ് നിയമനം . ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ നവംബർ 13ന് ഇതിനായുള്ള സ്‌കൈപ്പ് ഇന്റർവ്യൂ നടക്കും .

ഒരു വർഷം പ്രവൃത്തി പരിചയമുളള ബി.എസ്.സി നഴ്‌സുമാർക്കും രണ്ടു വർഷം പ്രവൃത്തി പരിചയമുളള ബി.എസ്.സി നഴ്‌സുമാർക്കും രണ്ടു വർഷം പ്രവൃത്തി പരിചയുമുളള ഡിപ്ലോമ നഴ്‌സുമാർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വീസ, എയർടിക്കറ്റ്, താമസം, എന്നിവ സൗജന്യമായിരിക്കും.

തിരഞ്ഞെടുക്കുന്നവർക്ക് ഇന്ത്യൻ രൂപ 60,000 മുതൽ 70,000 വരെ ശമ്പളം ലഭിക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താത്പര്യമുളളവർ ബയോഡാറ്റ, സർട്ടഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം [email protected] എന്ന ഇ-മെയിലിൽ നവംബർ 11ന് മുമ്പായി അപേക്ഷിക്കണം. കൂതുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-23294440/41/42/43/45

Loading...