ടെലികോം-ഐടി മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് അവസരമൊരുക്കാന്‍ സൗദി ഭരണകൂടം നടപടികളാരംഭിച്ചു. ഇതോടെ ഈ മേഖലയിലെ 15,000 വിദേശികള്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, നെറ്റ്വര്‍ക്ക് ടെക്നിഷ്യന്‍, പ്രൊജക്റ്റ് മാനേജ്മെന്റ്, സിസ്റ്റം അനലിസ്‌റ്, സൈബര്‍ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് സ്വദേശിവല്‍ക്കരണത്തിനു മുന്‍ഗണന നല്‍കുന്നത്. ടെലികോം, ഐ ടി മന്ത്രാലയവും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയവും സൗദി കൌണ്‍സില്‍ ഓഫ് ചേംബേഴ്സും മാനവശേഷി വികസന നിധിയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

അടുത്ത വര്‍ഷം അവസാനത്തോടz ഈ മേഖലയില്‍ 15000 ലേറെ സ്വദേശികള്‍ക്കു തൊഴിലവസരം ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവില്‍ ഈ മേഖലയില്‍ സ്വദേശിവത്കരണതോത് 43 ശതമാനമാണ്. 2016-ല്‍ ഇത് 37 ശതമാനമായിരുന്നു. ഈ മേഖലയിലെ വനിതാപങ്കാളിത്തം 11 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി ഉയര്‍ന്നതായും മന്ത്രാലയം വ്യക്തമാക്കി.

Loading...