സൗദി: ഉച്ചവിശ്രമ നിയമം കര്‍ശനമായി പാലിക്കണമെന്ന മുന്നറിയിപ്പുമായി സൗദി തൊഴില്‍ മന്ത്രാലയം വീണ്ടും രംഗത്ത് . സൗദിയിലെ പല പ്രദേശങ്ങളിലും ഉഷ്ണം കഠിനമായി വര്‍ധിച്ചതാണ് വിണ്ടും മുന്നറിയിപ്പ് നല്‍കാന്‍ കാരണം. അത്യുഷ്ണം അനുഭവപ്പെടാത്ത ചില പ്രവിശൃകളില്‍ ഉച്ചവിശ്രമ നിയമത്തില്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ നല്‍കും .അപകടം, അസുഖം തുടങ്ങിയവയില്‍നിന്നും തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം ലഭിക്കാനുള്ള എല്ലാ നടപടികളും തൊഴില്‍ മന്ത്രാലയം സ്വീകരിച്ചുവരികയാണ്. നിയമം ലംഘിച്ചുകൊണ്ട് തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 19911 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി വിവരം അറിയിക്കണമെന്ന് മന്ത്രാലയം ആവശൃപ്പെട്ടു.

ഉച്ചവിശ്രമ നിയമം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി തൊഴില്‍ സാമുഹിക ക്ഷേമ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 15 മുതലായിരുന്നു ഉച്ചവിശ്രമ നിയമം പ്രാബല്ലൃത്തില്‍ വന്നത്. ഉച്ചക്ക് 12 മണിമുതല്‍ 3 മണിവരെ തുറസ്സായ സ്ഥലത്ത് സൂരൃാഘാതം ഏല്‍ക്കുന്ന വിധത്തില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നാണ് നിയമം. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബാ അല്‍ ഖൈല്‍ പറഞ്ഞു. പിഴ അടക്കമുള്ള ശിക്ഷാ നടപടികളാണ് സ്വീകരിക്കുക.

നേരത്തെ പ്രഖൃാപിച്ച മുന്നറിയിപ്പ് വിണ്ടും ഓര്‍മ്മിപ്പിക്കുകയാണ് സൗദി തൊഴില്‍ സാമുഹിക ക്ഷേമ മന്ത്രാലയം ഇപ്പോള്‍ ചെയ്തിരിക്കുന്നത്. സ്വകാരൃ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗൃ പ്രശ്‌നവും മുന്‍നിര്‍ത്തിയാണ് മന്ത്രാലയം ഇത്തരമൊരു ഉത്തരവിട്ടിട്ടുള്ളത്. വേനല്‍ ചുട് അതികഠിനമായ സമയത്ത് തങ്ങളുടെ ജോലി സമയം ക്രമപ്പെടുത്തി തൊഴിലാളികള്‍ ആശ്വാസകരമായ സമയത്തേക്ക് മാറ്റാന്‍ മുഴുവന്‍ തൊഴിലുടമകളോടും ഖാലിദ് അബാ അല്‍ ഖൈല്‍ ആവശൃപ്പെട്ടിട്ടുണ്ട്.

Loading...