സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിനുള്ള വിലക്ക് മാറിയ ശേഷമുള്ള ആദ്യ മലയാള സിനിമ ഈ മാസം 14ന് പ്രദര്‍ശിപ്പിക്കും. ആസിഫ് അലി നായകനായ ബി.ടെകാണ് ആദ്യ ചിത്രം. ഇതിനിടെ സൗദിയിലെ ഫിലിം കൗണ്‍സില്‍ രാജ്യത്ത് സിനിമാ കോഴ്‌സുകള്‍ പ്രഖ്യാപിച്ചു.ബി.ടെക് വിദ്യാര്‍ത്ഥികളുടെ സംഭബഹുലമായ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തില്‍ യുവാക്കളുടെ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ ,അശോകന്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ് ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബിടെകിന്റെ സംവിധാനം നവാഗതനായ മൃദുല്‍ നായരാണ്. മാക്ട്രോ പിക്ചേഴ്സാണ് ബിടെകിന്റെ നിര്‍മ്മാണവും വിതരണവും.

Loading...