ന്യൂഡല്‍ഹി: അശ്ലീല വെബ്സൈറ്റുകള്‍ കുട്ടികള്‍ കാണുന്നതു തടയാന്‍ സ്കൂളുകളില്‍ ജാമര്‍ സ്ഥാപിക്കുന്നതു പരിഗണിക്കണമെന്നു കേന്ദ്രം സി ബി എസ സിക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന ബാല അശ്ലീല വെബ്സൈറ്റുകള്‍ക്കെതിരെ കേന്ദ്രം ശക്തമായ നടപടി സ്വീകരിച്ചു കഴിഞ്ഞു.
കഴിഞ്ഞ 3 മാസം കൊണ്ട് 3522 സൈറ്റുകള്‍ ബ്ലോക്ക് ചെയ്തെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സ്കൂളുകള്‍ക്കു പുറമേ സ്കൂള്‍ ബസുകളിലും ജാമര്‍ സ്ഥാപിക്കണമെന്ന ആവശ്യം മറ്റു സുരക്ഷാ കാരണങ്ങള്‍ ഉള്ളതിനാല്‍ അനുവദിക്കാന്‍ സാധ്യമല്ലെന്നു കേന്ദ്രം കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിനായി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് ആണ് കോടതിയില്‍ ഹാജരായത്.


 

 
Loading...