മിനിസ്‌ക്രീനില്‍ സജീവമായ താരമാണ് ആദിത്യന്‍. താരത്തിനെതിരെ നിരവധി വിവാദങ്ങളാണ് അടുത്തിടെ ഉയർന്നുവന്നിട്ടുള്ളത് . ഈ സാഹചര്യത്തില്‍ ആദിത്യന് പിന്തുണയുമായി നടന്‍ ആര്യന്‍ നിഷാദ് രംഗത്ത് എത്തിയിരിക്കുകയാണ് .

ഫെയ്‌സ് ബുക്കിൽ കുറിച്ച ആര്യന്റെ വാക്കുകള്‍ ഇങ്ങനെ… ആരൊക്കെ അകറ്റി നിര്‍ത്തിയാലും പ്രിയ സുഹൃത്തേ കൂടെ ഞാനുണ്ട്. കൂടാതെ താങ്കളെ സ്‌നേഹിക്കുന്ന ഒരു പാട് പേര്‍ ഉണ്ട്. ഒപ്പം അനശ്വരനായ ജയന്‍ സാറിന്റെ അദൃശ്യ സാന്നിധ്യവും എന്നും കൂടെ ഉണ്ടാവും. താങ്കള്‍ എന്റെ സുഹൃത്തായതില്‍ ഞാന്‍ അഭിമാനിക്കുന്നു. dont worry dear ആദിത്യന്‍. – ആര്യന്‍ കുറിച്ചു. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് നടി അമ്പിളിദേവിയും ഭര്‍ത്താവ് ആദിത്യനും. ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ ഈ താര ദമ്പതിമാര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്.

ആദിത്യനെതിരെ കലാലോകത്ത് ഒതുക്കലുകള്‍ നടക്കുന്നതായി ആര്യന്‍ ആരോപിക്കുന്നു. എന്നാല്‍ സുഹൃത്തിന്റെ പോസ്റ്റിന് തൊട്ടുപിന്നാലെ ഇതിന് മറുപടിയുമായി ആദിത്യനും രംഗത്തെത്തി,എന്നെ ‘ആരും അകറ്റി നിര്‍ത്തിയതല്ല. കുറച്ചു സമയം മോശം. തിരിച്ചു വരും, ശക്തമായി തന്നെ. കാരണം ജോലിയില്‍ ഞാന്‍ കള്ളം കാണിച്ചിട്ടില്ല. സുഹൃത്തേ, എന്നെ സ്‌നേഹിക്കുന്നവര്‍ ഒരുപാട് പേരാണ്. അവരുടെ പ്രാര്‍ത്ഥന ഉണ്ട് എന്റെ ഒപ്പം. വിജയ് സര്‍ പറഞ്ഞതു പോലെ എനിക്ക് പോകേണ്ട ട്രെയിന്‍ വരാന്‍ അല്‍പം വെയ്റ്റ് ചെയ്യുന്നു. അത്രേ ഉള്ളൂ. അതു വരെ കാഴ്ച കണ്ടു നില്‍ക്കുന്നു എന്നു മാത്രം. എനിക്കു വേണ്ടി എഴുതിയ ഈ പോസ്റ്റിനു നന്ദി’ എന്ന് കമന്റായി ആദിത്യന്‍ മറുപടിയും നല്‍കി

Loading...