കസ്തൂരിമാൻ എന്ന സീരിയലും അതിലെ കാവ്യയും ജീവയും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത് . കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ വന്നതോടെ സീരിയലുകളുടെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.പിന്നീട് വീണ്ടും പുനരാരംഭിയ്ക്കുകയായിരുന്നു. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് വിവിധ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകൾ ചിത്രീകരണം ആരംഭിച്ചതും.

പ്രേക്ഷകർക്ക് അൽപ്പം നിരാശ നൽകിയെങ്കിലും ഇപ്പോൾ ട്വിസ്റ്റുകൾ നിറച്ചുകൊണ്ട് പ്രേക്ഷകരുടെ ഇടയിലേക്ക് പയ്യെ മടങ്ങി വരുകയാണ് ഈ പരമ്പര. പുതിയ കഥാസന്ദർഭത്തിലൂടെ പരമ്പര മുൻപോട്ട് പോകുന്നതിനടിയിലാണ് പരമ്പരയ്ക് താത്കാലികമായി വിരാമം ഇട്ടിരിക്കുകയാണ്

എന്നാൽ ഇടക്ക് വച്ച് ചില ഷൂട്ടിംഗ് സെറ്റുകളിൽ നിന്നും അത്ര ശുഭകരമായ വാർത്തകൾ ആയിരുന്നില്ല പുറത്തുവന്നത് കൊവിഡ് ബാധിച്ച ഓട്ടോറിക്ഷാ ഡ്രൈവർ ഷൂട്ടിംഗ് സെറ്റിൽ എത്തിയതുമായി ബന്ധപെട്ടു ചില അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്നു. കുറച്ചു ദിവസത്തേക്ക് ചില താരങ്ങൾ നിരീക്ഷണത്തിൽ പോവുകയും, പിന്നീട് നടത്തിയ പരിശോധനയിൽ അവരുടെ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെന്ന് തെളിയുകയും ചെയ്തു. കസ്തൂരിമാനിൽ പുതിയ കഥാസന്ദർഭം പുരോഗമിക്കുന്നതിനിടെ കാവ്യ എവിടെ എന്ന ചോദ്യങ്ങൾ ആരാധകർ ഉയർത്തിയിരുന്നു. രണ്ടാം ഭാഗം ആരംഭിച്ചപ്പോൾ മുതൽ കാവ്യയെ കാണിക്കാഞ്ഞത് പ്രേക്ഷകരിൽ നിരാശയും ഉണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്, ഇപ്പോൾ പുതിയ വാർത്ത പുറത്തുവരുന്നത്.

പരമ്പരയുടെ പുതിയ എപ്പിസോഡുകൾ ജൂലൈ 15 നു ശേഷമാകും സംപ്രേക്ഷണം ചെയ്തുതുടങ്ങുക എന്നും കസ്തൂരിമാനിന്റെ സമയത്തിൽ ഇനിമുതൽ സഞ്ജീവനി പരമ്പര ആകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

Loading...