ദമാം: വീട്ടുടമസ്ഥരുടെ മോശം പെരുമാറ്റം കാരണം വീട്ടുജോലിക്കാരി ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി നല്‍കി . ഭക്ഷണത്തില്‍ കലര്‍ത്തിയ മൂത്രം സൂക്ഷിച്ചിരുന്ന കുപ്പി ഫ്രിഡ്ജില്‍ നിന്ന് ഗൃഹനാഥ കണ്ടെത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.സംഭവവുമായി ഫിലിപ്പൈന്‍ സ്വദേശിക്ക് എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്‍കാന്‍ അല്‍ഹാസ കോടതി വിധിച്ചിരുന്നു. എന്നാലിപ്പോൾ ശിക്ഷ വീണ്ടും വർധിപ്പിക്കുമെന്നാണ് സൂചന. ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റം മൂലമാണ് താൻ ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്നാണ് ഇവർ വ്യക്തമാക്കുന്നത്. മൂത്രം കലര്‍ന്ന ഭക്ഷണം കഴിച്ച്‌ സ്‌പോണ്‍സറുടെ ഭാര്യക്ക് കരള്‍ രോഗം പിടിപ്പെട്ടു. അതേസമയം ജോലിക്കാരി കുറ്റം സമ്മതിച്ചിട്ടുണ്ട്.

Loading...