പ്രസവശേഷമുള്ള ലൈംഗികബന്ധത്തെക്കുറിച്ച് സ്ത്രീകള്‍ക്ക് പലതരത്തിലുള്ള ആശങ്കകള്‍ ഉണ്ടാകാം. പ്രസവശേഷം എത്രകാലം കഴിഞ്ഞ് ലൈംഗികബന്ധത്തിലേര്‍പ്പെടാം. ആരോഗ്യകരമായ ലൈംഗിക ജീവിതത്തിലേക്ക് എങ്ങനെ തിരിച്ചുവരാം എന്നൊക്കെയുള്ള ആശങ്കകള്‍ പലര്‍ക്കും ഉണ്ടാകാം. പ്രസവം ശേഷം ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം സ്ത്രീകള്‍ക്ക് ഈ സമയം പൂര്‍ണ്ണമായും സെക്‌സ് ആസ്വദിക്കാന്‍ കഴിയാറില്ല. കൂടാതെ ചില സ്ത്രീകളില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന അവസ്ഥയും ഉണ്ടാകാം. എന്നാല്‍ ഈ അവസ്ഥകളൊക്കെ താല്‍ക്കാലികം മാത്രമാണ്.

സ്ത്രീകളിൽ വളരെയധികം മാനസികമായും ശാരീരികമായും പ്രശ്‌നം ഉണ്ടാക്കുന്ന ഒരു സമയമാണ് പ്രസവത്തിന് ശേഷമുള്ള നാളുകൾ . പലരും മാനസികമായി തകര്‍ന്ന് പോവുന്ന അവസ്ഥയാണ് പലപ്പോഴും ഉണ്ടാവുന്നത്.പ്രസവ ശേഷം പല സ്ത്രീകളിലും പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് ജീവിതത്തെ വളരെയധികം ബാധിക്കുന്നു. ഇത് പലപ്പോഴും കുഞ്ഞിനോട് പോലും അകല്‍ച്ച തോന്നുന്നതിന് കാരണമാകുന്നുണ്ട്. ഭര്‍ത്താവിനോടും പലപ്പോഴും മാനസികമായി അകല്‍ച്ച തോന്നുന്ന അവസ്ഥ പല സ്ത്രീകളും അനുഭവിച്ചിട്ടുണ്ട്.

സെക്‌സ് താല്‍പ്പര്യം കുറയുന്ന അവസ്ഥ പല സ്ത്രീകളിലും പ്രസവ ശേഷം ഉണ്ടാവുന്ന ഒന്നാണ്. പലരും ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പങ്കാളികല്‍ ഇരുവരും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ അത് ബന്ധത്തില്‍ ഉണ്ടാക്കുന്ന വിള്ളല്‍ വളരെ വലുതായിരിക്കും. എന്തൊക്കെ കാര്യങ്ങളാണ് പ്രസവശേഷം സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

പങ്കാളിയുടെ സ്‌നേഹപൂര്‍ണ്ണമായ പരിചരണത്തിലൂടെ പഴയ അവസ്ഥയിലേക്ക് തിരികെയെത്താന്‍ കഴിയും. പ്രസവശേഷം യോനിയിലെ മുറിവ് ഉണങ്ങുന്നതിനും ഗര്‍ഭപാത്രം പൂര്‍വ്വസ്ഥിതിയില്‍ എത്തുന്നതിനും കുറച്ചു സമയം വേണ്ടിവരും. അതുകൊണ്ട് തന്നെ പ്രസവശേഷം ആദ്യത്തെ മൂന്നുമാസം ലൈംഗികബന്ധത്തില്‍ നിന്നു വിട്ടു നില്‍ക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് സിസേറിയന് വിധയമായവര്‍. അല്ലാത്തപക്ഷം ഇത് ആണുബാധയ്ക്ക് ഇടയാക്കിയേക്കാം. തുടക്കത്തില്‍ ആയാസം കുറഞ്ഞ പൊസിഷനുകള്‍ വേണം തിരഞ്ഞെടുക്കാന്‍. പ്രസവശേഷം യോനിമുഖം വലുതായിരിക്കുന്ന അവസ്ഥയും ഉണ്ടാകും. എന്നാല്‍ കെഗല്‍സ് വ്യായാമത്തിലൂടെ പെല്‍വിക്ക് പേശികളെ ശക്തിപ്പെടുത്താം.

മുലയൂട്ടുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ഈസ്ട്രജന്‍ കുറയുന്നു. ഇത് യോനിയില്‍ വരള്‍ച്ചയുണ്ടാക്കിയേക്കാം. ഏറെനേരം നീണ്ടു നില്‍ക്കുന്ന ഫോര്‍പ്ലേകളിലൂടെ ഈ അവസ്ഥ മറികടക്കാം. ആര്‍ത്തവം ക്രമമാകുമ്പോള്‍ ഈ വരള്‍ച്ചമാറുന്നു. മുലയൂട്ടുമ്പോള്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറവാണെങ്കിലും ഗര്‍ഭനിരോധനത്തിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതാണ് നല്ലത്. ഈ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് ലൈംഗികതയോട് താല്‍പ്പര്യം തോന്നണമെന്നില്ല. എന്നാല്‍ ഭര്‍ത്താവിന്റെ കരുതലിലൂടെ ഈ അവസ്ഥയെ മറികടക്കാം.

സ്‌നേഹപൂര്‍ണ്ണമായ തലോടലിലൂടെയും മൃദുവായ ചുംബനങ്ങളിലൂടെയും അവളെ ആരോഗ്യകരമായ ലൈംഗിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ജീവിതം ആഘോഷമാക്കി മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു.

Loading...