ലോകത്തെ ഏറ്റവും പുരാതനമായ തൊഴില്‍ എന്നാണ് ചിലര്‍ ലൈംഗിക തൊഴിലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍, കൊറോണാ വൈറസ് പടര്‍ന്നതോടെ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പ്രശ്‌നത്തിലായിരിക്കുകയാണ്. മിക്കവാറും എല്ലാ ലൈംഗിക തൊഴിലാളികളും ഇപ്പോൾ ഓൺലൈൻ വ്യപാരത്തിലേക്ക് മാറിയിരിക്കുകയാണ്. തങ്ങളുടെ കക്ഷികളുമായി നേരിട്ട് ഇടപെടുന്നവര്‍ക്ക് കൊറോണാവൈറസ് നാശം വിതച്ചിരിക്കുകയാണ്. ഇടപാടുകാരുമായി നേരിട്ട് ഇടപെടേണ്ട എല്ലാ ബിസിനസുകളും തകർന്നിരിക്കുകയാണ്.

തന്റെ വരുമാനത്തിലേറെയും നേടുന്നത് നേരിട്ടുള്ള ഇടപെടലുകളിലൂടെയാണ്. എന്നാല്‍, അല്‍പ്പം പണം ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെയും നേടുന്നുവെന്നും ലണ്ടനിലെ ഗോഡെസ് ക്ലിയോ എന്നറിയപ്പെടുന്ന ഒരു ലൈംഗിക തൊഴിലാളി പറയുന്നു. മറ്റു പലരെയും പോലെ ക്ലിയോയും ലോക്ഡൗണ്‍ വന്നതോടെ ഓണ്‍ലൈനിലേക്ക് ചേക്കേറുകയായിരന്നു. പുതിയ പെണ്‍കുട്ടികള്‍ ഇപ്പോള്‍ തൊഴിലിലേക്ക് ഇറങ്ങുന്നുണ്ട്. പക്ഷേ, അവരെല്ലാം പണമുണ്ടാക്കാന്‍ ഓണ്‍ലൈനിലാണ് എത്തിപ്പെടുന്നത് എന്നാണ് ഇവാ ഡെ വില്‍ എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ ലൈംഗിക തൊഴിലാളി പറയുന്നത്. തന്റെ ഇടപാടുകാര്‍ക്ക് ഐസൊലേഷന്‍ (ഒറ്റപ്പെടല്‍) വിഷയവുമായി സൃഷ്ടിച്ച റോള്‍പ്ലേ ക്ലിപ്പുകള്‍ക്ക്, ലൈവ് അല്ല, ആവശ്യക്കാരേറിയതായും ഇവാ വെളിപ്പെടുത്തി. തന്നെപ്പോലെ തഴക്കവും പഴക്കവും വന്ന ഒരു ക്യാം ഗേളിന് കൊറോണാവൈറസ് സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ഒരു പ്രയാസവുമില്ലെന്നും തങ്ങള്‍ നേരത്തെ മുതല്‍ വര്‍ക് ഫ്രം ഹോം ആണെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇടപാടുകാരുടെ അടുത്തേക്ക് നേരിട്ടെത്തിയിരുന്ന ലൈംഗിക തൊഴിലാളികള്‍ വെട്ടിലായിരിക്കുകയാണ്.

ലളിതമായ പരിഹാരങ്ങളൊന്നും അവരുടെ മുന്നിലില്ല. ശരീര ഭാഗങ്ങള്‍ കാണിച്ച് പൈസ വാങ്ങുന്ന പരിപാടിയല്ല. ഓണ്‍ലൈനില്‍ പേരെടുക്കണമെങ്കില്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാമെന്നാണ് യുകെയിലെ സെക്‌സ് വര്‍ക്കറായ ഗ്രേസി ട്വിറ്ററില്‍ കുറിച്ചത്. കൂടാതെ, ഓണ്‍ലൈനിലെ ഏതെങ്കിലും പ്രശസ്തമായ പ്ലാറ്റ്‌ഫോമിലൂടെ ജോലിയെടുക്കാമെന്നുവച്ചാല്‍, കിട്ടുന്നതിന്റെ നല്ലൊരു ശതമാനം അവയുടെ നടത്തിപ്പുകാര്‍ക്കു നല്‍കേണ്ടിവരും. മിനിമം സാങ്കേതിക ക്രമീകരണങ്ങൾ ഇല്ലാതെ പണി തുടങ്ങാനും പറ്റില്ല- ക്യാമറ, ട്രൈപ്പോഡ്, തരക്കേടില്ലാത്ത ലൈറ്റിങ് എക്വിപ്‌മെന്റ്, സെക്‌സ്ടോയ്‌സ് തുടങ്ങിയവ എല്ലാം ഒരുക്കാനും പണം ചിലവിടണമെന്നും ഗ്രേസി പറയുന്നു. ഓണ്‍ലൈനില്‍ തന്റെ ശരീരം മാര്‍ക്കറ്റ് ചെയ്യാന്‍ നല്ല പ്രയത്‌നം ആവശ്യമാണ്. ക്യാമറയ്ക്കു മുന്നില്‍ എന്റെ ശരീരം പ്രദര്‍ശിപ്പിക്കാനും അതിന്റെ കുറവുകളെക്കുറിച്ച് കാണികളുടെ വിമര്‍ശനം ഏറ്റുവാങ്ങാനുമുള്ള ധൈര്യമില്ലെന്നും അവർ പറയുന്നു. ക്യാമിങ്ങിനു (ക്യാമറയിലൂടെ സ്വയം പ്രദര്‍ശിപ്പിക്കുക) വേണ്ട കഠിനാധ്വാനം അവിശ്വസനീയമാണ്. എപ്പോഴും ചാറ്റ് ചെയ്തുകൊണ്ടിരിക്കണം, പ്രസന്ന ഭാവം കൈവിടുന്നില്ലെന്ന ജാഗ്രത എപ്പോഴും വേണമെന്നും ഗ്രേസി പറയുന്നു.

സ്വകാര്യതയാണ് മറ്റൊരു പ്രശ്‌നം. ഇടപാടുകാരുമൊത്ത് പോയാല്‍ താരതമ്യേന സ്വകാര്യമായിരിക്കും കാര്യങ്ങള്‍. എന്നാല്‍, ഓണ്‍ലൈനില്‍ താനാരാണെന്ന കാര്യം മറച്ചുവയ്ക്കല്‍ എളുപ്പമല്ല. ലൈവ് ഷോ അല്ല, ക്ലിപ്പുകളാണ് നല്‍കുന്നതെങ്കില്‍ പോലും അവ മോഷ്ടിക്കപ്പെടുകയും പോണ്‍ സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യാം. ഉദാഹരണത്തിന് ഓണ്‍ലിഫാന്‍സ് എന്ന കണ്ടെന്റ് സൃഷ്ടാക്കളുടെ 1.5 ടിബി വിഡിയോകളും ചിത്രങ്ങളും ഫെബ്രുവരിയില്‍ പുറത്തായിരുന്നു.

ക്യാമിങ് രംഗത്ത് മത്സരം മുറുകി കഴിഞ്ഞിരിക്കുകയാണ് എന്നാണ് യുകെയിലെ മറ്റൊരു ലൈംഗിക തൊഴിലാളിയായ ലിസി പറയുന്നത്. ലോകത്തെ ഏറ്റവും വലിയ ക്യാമിങ് വെബ്‌സൈറ്റുകളില്‍ നിന്ന് ലഭ്യമായ ഡേറ്റ ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. ലൈംഗിക പ്രകടനങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അതിവേഗം ഓണ്‍ലൈനിലേക്ക് കുടിയേറുകയാണ് എന്നാണ് യുകെയിലെ ലൈവ് ക്യാം പ്ലാറ്റ്‌ഫോമിന്റെ ഉടമയായ മാക്‌സ് ബെന്നറ്റിന്റെ അഭിപ്രായം. ചുരുങ്ങിയ കാലയളവില്‍ തന്നെ, സെക്‌സ് വര്‍ക്കര്‍മാര്‍ തങ്ങളോടൊപ്പം ചേരുന്നത് 75 ശതമാനം വര്‍ധിച്ചിരിക്കുന്നു എന്ന് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു. കാഴ്ചക്കാരും കൂടി വരുന്നു. ലോകമാകമാനം ട്രാഫിക് വര്‍ധിച്ചിരിക്കുന്നു. പ്രത്യേകിച്ചും ലോക്ഡൗണില്‍ കിടക്കുന്ന സ്ഥലങ്ങളില്‍ എന്നാണ് മാക്‌സ് പറയുന്നത്.

ഒറ്റയ്ക്കു താമസിക്കുന്നവര്‍ പ്രത്യേകിച്ചും ഇത്തരം സേവനങ്ങളെ ആശ്രയിച്ചേക്കാമെന്നും അയാള്‍ പറയുന്നു. എന്നാല്‍, വീടുകളില്‍, പ്രത്യേകിച്ച് കുടുംബവുമൊത്തു താമിസിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന് അയാള്‍ വിലയിരുത്തി. ഇടപാടുകാരെ ആകര്‍ഷിക്കാൻ പുതിയ രീതികള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. പല പെണ്‍കുട്ടികളും ഡിസ്‌കൗണ്ടുകള്‍ ഓഫര്‍ ചെയ്യുന്നു. തങ്ങളുടെ ഇടപാടുകാര്‍ക്ക് വരുമാനം കുറഞ്ഞുവെന്ന കാര്യം തങ്ങള്‍ക്കു മനസ്സിലാകുമെന്നാണ് ഇവ എന്ന ഓണ്‍ലൈന്‍ ലൈംഗിക തൊഴിലാളി പറഞ്ഞു. ഇത്തരം വെബ്‌സൈറ്റുകളും തങ്ങളുടെ ഇടപാടുകാരുടെ വരുമാനം കുറഞ്ഞത് മനസ്സിലാക്കി തന്നെ പ്രവര്‍ത്തിക്കുന്നു. അവരും നൂറുകണക്കിന് ഫ്രീ ടോക്കണുകള്‍ വിതരണം ചെയ്യുന്നു.

തങ്ങള്‍ ഒരു കേന്ദ്ര ബാങ്കിനെ പോലെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മാക്‌സ് പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രകടനം നടത്തുന്നവര്‍ക്കും ജീവിച്ചുപോകാനുള്ള തുക കിട്ടാനുള്ള മാര്‍ഗ്ഗങ്ങളാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്ന് അയാള്‍ അവകാശപ്പെട്ടു. ഇറ്റാലിയന്‍ മോഡലുകള്‍ക്കുള്ള കൂലി ഇരട്ടിയാക്കിയതായും മാക്‌സ് പറഞ്ഞു. തങ്ങള്‍ക്കിപ്പോള്‍ 60 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നും ഇതിലൂടെ തെരുവില്‍ പണിയെടുക്കുന്ന പലര്‍ക്കും ജോലി നല്‍കാനാകുമെന്നും മാക്‌സ് പറഞ്ഞു.

എന്നാല്‍, പല സെക്‌സ് വര്‍ക്കര്‍മാര്‍ക്കും ഉപകരണങ്ങള്‍ വാങ്ങാനും മറ്റുമായി ആദ്യം ചെലവിടേണ്ട തുക കണ്ടെത്താനാകുന്നില്ല. പലരും നിവൃത്തികേടുകൊണ്ട് ഇപ്പോഴും നേരിട്ട് ഇടപാടുകാരെ കണ്ടെത്തുന്നു. ജീവിക്കാനാവശ്യമുള്ള പണം ഉള്ളവരും അതിനായി സ്വന്തം ജീവിതം അപകടത്തില്‍പെടുത്തുന്നവരും തമ്മിലുള്ള അന്തരം അപാരമാണെന്ന് ലിസി പറഞ്ഞു. എന്നാല്‍, ചില സംഘടനകളും ഇത്തരക്കാര്‍ക്ക് സഹായമെത്തിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്.

ലൈംഗികവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന മിക്കവരും വിവാഹ ബന്ധം വേര്‍പെടുത്തേണ്ടിവന്ന്, മക്കളുള്ള അമ്മമാരാണ് എന്നാണ് ഇംഗ്ലിഷ് കളക്ടീവ് ഓഫ് പ്രോസ്റ്റിറ്റിയൂട്‌സ് എന്ന സംഘടന പറയുന്നത്. ഇവരെല്ലാം പുതിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നത്തിലേക്കു വീണിരിക്കുന്നു. ചില സഹായങ്ങളും ചുരുക്കം ചിലര്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ശാശ്വത പരിഹാരം വേണമെങ്കില്‍ സർക്കാർ നേരിട്ടു സഹായമെത്തിച്ചു തുടങ്ങണമെന്നാണ് ഗോഡസ് ക്ലിയോ പറയുന്നത്.

Loading...