ആരോഗ്യകരമായ രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ശരീരത്തെ പലതരത്തിൽ സ്വാധീനിക്കുന്നു . ആരോഗ്യകരമായ സെക്‌സിൽ ആരോഗ്യഗുണങ്ങൾ പലതുണ്ടെന്ന് അറിയാമെങ്കിലും ഇത് സൗന്ദര്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന കാര്യം മിക്കവർക്കും അറിയില്ല .ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിനു പ്രധാന കാരണം. ഇക്കാര്യം പല പഠനങ്ങളും തെളിയിച്ചിട്ടുമുണ്ട്. അതുമാത്രമല്ല റോമാ സാമ്രാജ്യത്തിന്റെ സൗന്ദര്യ സങ്കല്‍പ്പമായി കണക്കാക്കപ്പെടുന്ന ഈജിപ്ത്ഷ്യന്‍ രാജ്ഞി ക്ലിയോപാട്രയുടെ സൗന്ദര്യത്തിന്റെ രഹസ്യവും സെക്‌സ് ആയിരുന്നുവത്രെ. അതിനാല്‍ ശാരീരിക സുഖം മാത്രം നല്‍കുന്ന ഒന്നായി സെക്‌സിനെ കണക്കാക്കുവാന്‍ സാധിക്കുകയില്ല.

അതി രാവിലെയുള്ള സെക്സ് അത്്ഭുതങ്ങള്‍ സൃഷ്ടിക്കും എന്ന് ശാസ്ത്രവും അംഗീകരിച്ചിരിക്കുന്നു. ശരീരത്തിന്റെ എല്ലാ ക്ഷീണവും തീര്‍ന്ന് ഉറക്കമുണരുന്നതോടെ പുരുഷ ഹോര്‍മോണായ ടെസ്റ്റാസ്ററിറോണ്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടും എന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് ഊര്‍ജ്ജസ്വലമായതും കൂടുതല്‍ സമയം നീണ്ടു നില്‍ക്കുന്നതുമായ സെക്സിന് സഹായിക്കും.

Loading...