
ലൈംഗിക ബന്ധത്തിന് ശേഷം പുരുഷൻ പെട്ടെന്ന് ഉറങ്ങിപ്പോകുന്നത് പലപ്പോഴും പങ്കാളികൾക്കിടയില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ ഇടവരുത്താറുണ്ട് . തന്നോടുള്ള ഇഷ്ടക്കുറവിന്റേയും താത്പര്യമില്ലായ്മയുമായാണ് പൊതുവെ സ്ത്രീകൾ ഇതിനെ കാണുന്നത്. എന്നാൽ പുതിയ പഠനങ്ങൾ തെളിയിക്കുന്നത് ഇതിൻറ കാരണം സ്നേഹക്കുറവല്ല എന്നാണ്.
മഹാഭൂരിഭാഗം പേരും ലൈംഗികബന്ധത്തിലേർപ്പെടാൻ തിരഞ്ഞെടുക്കുന്ന സമയം രാത്രിയാണ്. പകൽ മുഴുവൻ പല ജോലികളിലേർപ്പെട്ട് തളർന്നുവരുന്ന പുരുഷൻ ലൈംഗികബന്ധത്തിൽ കൂടി ഏർപ്പെട്ട് കഴിയുമ്പോൾ പെട്ടെന്ന് മയക്കത്തിലേക്ക് പോകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത് പുരുഷനിൽ മാത്രമാണ് സംഭവിക്കുന്നത്.
രതിമൂർച്ഛ പുരുഷനെ ഉറക്കത്തിലേക്ക് കടക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമൊരുക്കുന്നു.എന്നാൽ എല്ലാ ചിന്തകളേയും ഒഴിവാക്കി ശരീരത്തെ എളുപ്പത്തിൽ സ്വതന്ത്രമാക്കാൻ പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് സാധിക്കുന്നില്ല.
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ‘സയൻസ് ഹെൽത്ത് ആൻഡ് എൻവയോൺമെന്റൽ റിപ്പോർട്ടിംഗ് പ്രോഗ്രാ’മിന്റെ ഭാഗമായി നടത്തിയ ‘സയൻസ് ലൈൻ’ എന്ന പ്രോജക്ടിൽ ഗവേഷകയായ മെലിൻഡ വെന്നർ ഇക്കാര്യത്തെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്നു.
ഇനി, രണ്ടാമതായി ജൈവികമായ കാരണങ്ങള്‍ കൂടി മെലിന്‍ഡ വിശദീകരിക്കുന്നു. രതിമൂര്‍ച്ഛയോടെ പുരുഷനില്‍ ഒരുപിടി കെമിക്കലുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ‘നോർപിനെഫ്രിൻ’, ‘സെറട്ടോണിൻ’, ‘ഓക്സിടോസിൻ’, ‘വാസോപ്രസിൻ’, ‘നൈട്രിക് ഓക്സൈഡ്’, ‘പ്രോലാക്ടിൻ’ എന്നിവയാണിവ. ഇതിൽ ‘പ്രോലാക്ടിൻ’ ലൈംഗികസംതൃപ്തിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഒപ്പം തന്നെ ഉറക്കവുമായും.സാധാരണഗതിയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് പ്രോലാക്ടിന്റെ അളവ് സമൃദ്ധമാകുന്നത്
അതുപോലെ തന്നെ ‘ഓക്സിടോസിന്‍’, ‘വാസോപ്രസിന്‍’ എന്നീ കെമിക്കലുകളും ഉറക്കവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ‘ഓക്സിടോസിൻ’ സ്ട്രെസ് കുറയ്ക്കാനും ഏറെ സഹായിക്കുന്നു. ഇതും ശരീരത്തെ ‘റിലാക്സ്’ ചെയ്യിച്ച് ഉറക്കത്തിലേക്ക് നയിക്കുന്നു. ഇങ്ങനെ തികച്ചും ശാരീരികമായ ഒരുപിടി ഘടകങ്ങളാണ് ലൈംഗികബന്ധത്തിന് ശേഷം പുരുഷനെ എളുപ്പത്തിൽ ഉറക്കത്തിലേക്ക് നയിക്കുന്നതെന്ന് മെലിൻഡ പറയുന്നു.
സത്രീകളും ചില സമയങ്ങളില്‍ ലൈംഗികബന്ധത്തിന് ശേഷം പങ്കാളിയായ പുരുഷനൊപ്പം തന്നെ മയക്കത്തിലേക്ക് വീണുപോകാറുണ്ട്. അത് പങ്കാളികൾ തമ്മിലുള്ള ധാരണയേയും ഐക്യത്തേയുമാണത്രേ സൂചിപ്പിക്കുന്നത്. എന്തായാലും ഉറക്കത്തിലേക്ക് വീണുപോകുന്നതിന്റെ പേരിൽ പുരുഷനുമായി മാനസികമായ അകലത്തിലെത്താതെ അതിനെ ജൈവികമായ പ്രവർത്തനമായി കണ്ട്, അംഗീകരിക്കുന്നതാണ് സ്ത്രീകള്‍ക്ക് ആരോഗ്യകരമെന്നാണ് പഠനത്തിൽ പറഞ്ഞുവയ്ക്കുന്നത്.