നഗരമധ്യത്തില്‍ വച്ച്‌ പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാമിതാക്കൾക്ക് മുട്ടൻ പണികിട്ടി . സൗത്ത് ഐലന്‍ഡിലെ ഡുനേഡിന്‍ സിറ്റി സെന്ററില്‍ വച്ച്‌ സെക്സില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ അതുവഴി പോയവര്‍ പകര്‍ത്തി പുറത്തുവിടുകയായിരുന്നു.23 കാരനായ ഒരു യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തങ്ങള്‍ കാറില്‍ ഇവര്‍ക്ക് ചുറ്റും കറങ്ങുകയും കാറില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ പൊട്ടിച്ചിരിക്കുകയും ചെയ്തതായി ഇയാള്‍ പറയുന്നു.

അതേസമയം സംഭവം കണ്ട ഒരു കൂട്ടം ചെറുപ്പക്കാര്‍ ഇതുകണ്ട് ചിരിക്കുകയും ബഹളംവയ്ക്കുകയും ചെയ്‌തെങ്കിലും ആ പുരുഷന്‍ അവരെ കൈവീശി അഭിവാദ്യം ചെയ്ത ശേഷവും സംഭവം തുടരുകയായിരുന്നു.

എന്നാൽ ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് പകരം ഇത് പോലീസില്‍ അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.ന്യൂസിലാന്‍ഡില്‍ പൊതുഇടങ്ങളില്‍ ആഭാസമായ പ്രവര്‍ത്തികള്‍ നടത്തിയാല്‍ 1961 ലെ ക്രൈംസ് ആക്റ്റ് പ്രകാരം രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

അതേസമയം, പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ വീഡിയോയെക്കുറിച്ച്‌ അന്വേഷിക്കുന്നില്ലെന്ന് ന്യൂസിലന്‍ഡ് പോലീസ് വക്താവ് പറഞ്ഞു. ആരെങ്കിലും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് സക്ഷിയായാല്‍ ഇക്കാര്യം അവരുടെ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം.ഇത്തരത്തിലുള്ള എല്ലാ റിപ്പോര്‍ട്ടുകളും ഞങ്ങള്‍ ഗൗരവമായി എടുക്കുകയും അന്വേഷിക്കുയും ചെയ്യും- വക്താവ് പറഞ്ഞു.

Loading...