മാസങ്ങൾക്ക് മുൻപ് വിവാഹിതയായ ഇരുപത് വയസുകാരിയായ പാകിസ്ഥാനി പെൺകുട്ടിക്ക് ഭർത്താവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്ന സമയത്ത് നിരന്തരം തടസം നേരിട്ടുകൊണ്ടിരുന്നു. ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും ഇതിന്റെ പേരിൽ ഏറെ അവഗണനയും ശാരീരികോപദ്രവങ്ങളും , കുത്തുവാക്കുകളും പെൺകുട്ടിക്ക് നേരിടേണ്ടി വന്നു. സഹികെട്ട പെൺകുട്ടി ആറ് മാസത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി.

തനിക്ക് മൂന്ന് വർഷമായി കടുത്ത വയറുവേദന ഉണ്ടാകാറുണ്ടെന്നും, ഒരിക്കൽ പോലും ആർത്തവം സംഭവിച്ചിട്ടില്ലെന്നും പെൺകുട്ടി ഡോക്ടറോട് വെളിപ്പെടുത്തി. സാധാരണ സ്ത്രീകളിൽ ഉള്ളത് പോലെത്തന്നെ സ്തനവളർച്ചയും, ഗർഭപാത്രവുമെല്ലാം ഈ പെൺകുട്ടിക്കും ഉണ്ടായിരുന്നു. ഒടുവിൽ ഏറെ പരിശോധനകൾക്ക് ശേഷമാണ് ‘ബ്ലൈൻഡ് വജൈന’ എന്ന അത്യപൂർവമായ പെൺകുട്ടിയെ അവസ്ഥയാണ്‌ ബുദ്ധിമുട്ടിലാക്കിയത് എന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ യോനീകവാടത്തിന്‌ 2 സെന്റിമീറ്റർ വ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല പെൺകുട്ടിയുടെ ശരീരത്തിനുള്ളിലെ ഗർഭപാത്രം, ഫലോപ്പിയൻ ട്യൂബ് എന്നിവ യോനീകവാടത്തിൽ നിന്നും വേർപെട്ട അവസ്ഥയിലുമായിരുന്നു. ഇതിനാലാണ് പെൺകുട്ടിക്ക് ആർത്തവം ഉണ്ടാകാതിരുന്നത്.

ഒടുവിൽ ശസ്ത്രക്രിയ നടത്തിയാണ് പെൺകുട്ടിക്ക് യോനീകവാടം ഡോക്ടർമാർ സൃഷ്ടിച്ച് കൊടുത്ത്. യോനികവാടം മുറിച്ച് വലുതാക്കിയ ശേഷം ഗർഭനിരോധന ഉറ കൊണ്ട് മൂടിയ ഒരു ഉപകരണം യോനിയിൽ സ്ഥാപിച്ചുകൊണ്ടാണ് ഡോക്ടർമാർ ഇത് സാധിച്ചത്. മൂന്ന് മാസക്കാലം പെൺകുട്ടി ഈ ഉപകരണം തന്റെ യോനിയിൽ കൊണ്ടുനടക്കേണ്ടതായി വന്നു. ഏതായാലും അതുകൊണ്ട് ഗുണമുണ്ടായി. പ്രശ്നനങ്ങളൊന്നുമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പെൺകുട്ടി ഇപ്പോൾ ഏഴ് മാസം ഗർഭിണിയാണ്. എന്നിരുന്നാലും, സ്ത്രീകൾക്ക് വളരെ അപൂർവമായി സംഭവിക്കുന്ന ‘ബ്ലൈൻഡ് വജൈന’ എന്ന ഈ അവസ്ഥയെക്കുറിച്ച് ആരോഗ്യരംഗം ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.

Loading...