മുംബൈ:ഗോരേഗാവ് ഈസ്റ്റിലെപഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ റെയ്ഡിൽ പെണ്‍വാണിഭ സംഘം പിടിയിലായി. വ്യാഴാഴ്ച്ച രാത്രിയോടെ മുംബൈ പോലീസ് നടത്തിയ റെയ്ഡിൽ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി. നടിയും മോഡലുമായ യുവതിയാണ് പെണ്‍കുട്ടികളെ വേശ്യാവൃത്തിയിലേക്ക് നയിച്ചത് . ടി അമൃത ധനോവ (32), മോഡൽ റിച്ച സിംഗ് എന്നിവരാണ് പിടിയിലായത്.

പുറത്താക്കപ്പെട്ട ‘ബിഗ് ബോസ് 13’ മത്സരാർത്ഥി അർഹാൻ ഖാന്റെ മുൻ കാമുകിയാണെന്ന് പറയപ്പെടുന്ന നടിയാണ് അമൃത ധനോവ. അർഹാൻ തന്നെ 5 ലക്ഷം ഡോളർ കബളിപ്പിച്ചതായി ആരോപിച്ച അമൃത അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഒരു നക്ഷത്ര ഹോട്ടലിൽ പ്രവർത്തിക്കുന്ന ലൈംഗിക റാക്കറ്റിനെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് സോണൽ ഡെപ്യൂട്ടി കമ്മീഷണർ (ഡിസിപി) ഡി സ്വാമിയുടെ നേതൃത്വത്തിലുള്ള ലോക്കൽ പോലീസ് സംഘങ്ങള്‍ റെയ്ഡ് നടത്തിയത്.

പോലീസ് ഉദ്യോഗസ്ഥർ ഇടപാടുകാരെന്ന പ്രതികളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് രണ്ട് പെൺകുട്ടികളോടൊപ്പം ഹോട്ടലിൽ ഏജന്റുമാരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) 370 (3), 34 വകുപ്പുകൾ, അധാർമിക കടത്ത് തടയൽ നിയമത്തിലെ 4, 5 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Loading...