തൃശൂര്‍ പുഴയ്ക്കലില്‍ വീടിനു പുറത്തൊരു ബോര്‍ഡ്‌ ഉണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ വസ്ത്രം തയ്ച്ചു കൊടുക്കപെടും. വാടകവീട്ടില്‍ പുതിയതായി വന്നവര്‍ തയ്യല്‍ക്കരാകും എന്ന് നാട്ടുകാരും കരുതി. എന്നാല്‍ സംഗതി പന്തിയല്ല എന്ന് തോനിയത് രാവും പകലും നിര്‍ത്താതെ വാഹനങ്ങളില്‍ കസ്റ്റമര്‍സ് വരാന്‍ തുടങ്ങിയതോടെയാണ്.

സ്ഥിരമായി വീട്ടില്‍ രാവുംപകലും വാഹനങ്ങളുടെ നിര്‍ത്താതെയുള്ള വരവ് കണ്ടാണ് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. ആവശ്യക്കാരെന്ന വ്യാജേന ഇടപാടുകാരെ സമീപിച്ചാണ് പെണ്‍വാണിഭമാണെന്ന് കണ്ടെത്തിയത്. പെണ്‍വാണിഭം നടത്തിയ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ.നടത്തിപ്പുകാരിയായ യുവതി മുങ്ങി. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് നടപടി.

Loading...

തയ്യൽക്കടയുടെ ബോര്‍ഡ് വീടിന്റെ മുമ്പില്‍ സ്ഥാപിച്ചായിരുന്നു പെണ്‍വാണിഭം കൊഴുപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തുന്നതായി നാട്ടുകാരിൽ ചിലർ വിവരം നൽകിയതോടെ തൃശൂര്‍ പുഴയ്ക്കലില്‍ വാടകവീട് പൊലീസ് നിരീക്ഷിക്കുകയായിരുന്നു. നടത്തിപ്പുകാരിയായ തൃശൂര്‍ സ്വദേശി സീമയെ പിടികൂടാനായിരുന്നു പൊലീസിന്റെ പദ്ധതി. പക്ഷേ, പൊലീസ് വരുന്നതിന് തൊട്ടുമുമ്പേ രക്ഷപ്പെട്ടു.

പിടിയിലായ രണ്ടു യുവതികളും പ്രായപൂര്‍ത്തിയായവരാണ്. ഇടപാടുകാരായ രണ്ടു യുവാക്കളേയും കസ്റ്റഡിയിലെടുത്തു. പതിനയ്യായിരം രൂപയാണ് ഇടപാടുകാരില്‍ നിന്ന് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. മൊബൈല്‍ ഫോണിലൂടെയാണ് ഇടപാടുകള്‍. പെണ്‍വാണിഭത്തിനായി സ്ത്രീകളെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിക്കുന്ന സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്


 

 
Loading...