1. ക്ലൈമാക്സിലേക്കെത്തുന്നതിന് ‘ഒരു വഴി’ തന്നെ പതിവാക്കരുത്; പുതിയ കണ്ടെത്തലുകൾ നടത്തൂ

സെക്സ് എന്നാൽ ചില ശരീരഭാഗങ്ങൾ മാത്രം പങ്കെടുപ്പിക്കുന്ന മത്സരമല്ലെന്ന് മനസിലാക്കണം. സ്തനങ്ങളും കൃസരിയും ജി- സ്പോട്ടും എന്നിവയിലൂടെ മാത്രമേ രതിമൂർച്ഛയിലേക്ക് എത്താനാകൂവെന്ന ധാരണ ആദ്യമേ മാറ്റണം. ഏതെങ്കിലും പ്രത്യേക രീതി എന്നത് സെക്സിലില്ല. മനസ്സുവച്ചാൽ ശരീരത്തിന്റെ മുക്കുംമൂലയും നിങ്ങൾക്ക് ജി- സ്പോട്ടാക്കി മാറ്റാം.

2. പഴയ ലൈംഗികവേഴ്ചകളെ കുറിച്ച് വാചാലരാകരുത്

പങ്കാളിയുമൊത്തുള്ള നിങ്ങളുടെ ആനന്ദവേളകളെ ‘പഴങ്കഥകൾ’ പറഞ്ഞ് നശിപ്പിരുത്. മുൻപ് നിങ്ങൾ കാമുകിയുമായോ വേറെ ഏതെങ്കിലും പങ്കാളിയുമായോ നടത്തിയ വേഴ്ചകളുടെ നല്ലതും ചീത്തയുമായ കഥകളൊന്നും പറയാനുള്ള സമയമല്ല ഇതെന്ന് പ്രത്യേകം ഓർമിക്കണം. പഴങ്കഥയിലല്ല, നിങ്ങളുടെ മുന്നിലുള്ള ഈ സമയം അവിസ്മരണീയമാക്കാനാണ് ശ്രമിക്കേണ്ടത്.
3. സെക്സിനെ പതിവുജോലിയാക്കരുത്

ജീവിതത്തിൽ ദിവസേന ചെയ്ത് തീർക്കേണ്ട ജോലികളുടെ കൂട്ടത്തിൽ സെക്സിനെ പെടുത്തരുത്. ഇത് മടുപ്പും വിരസതയും മാത്രമേ സമ്മാനിക്കൂ. കാര്യങ്ങൾ എന്നും ചൂടായി നിർ‌ത്താൻ പുതുമയും ഉന്മേഷവും നിലനിർത്തേണ്ടതുണ്ട് . മടുപ്പിക്കുന്ന പ്രവൃത്തിയാകരുത് പങ്കാളിയുമായുള്ള ലൈംഗിക ബന്ധം. ആനന്ദത്തിന്റെ പുതിയ പുതിയ വാതായനങ്ങൾ ഓരോ തവണയും തുറക്കാനാണ് ശ്രമിക്കേണ്ടത്.

4. സെക്സെന്നാൽ വെറുതെ കിടപ്പല്ല

പുരുഷന്മാരോ സ്ത്രീകളോ ആയിക്കോട്ടെ. എപ്പോഴുമുള്ള പരാതിയാണ് ലൈംഗികബന്ധത്തിനിടയിൽ പങ്കാളി ‘യാതൊന്നും’ ചെയ്യുന്നില്ല എന്നത്. ഇണചേരലിനിടെ പങ്കാളിക്ക് യാതൊരു ചലനവുമില്ലെന്നതാണ് പുരുഷന്മാരുടെ പരാതി. ഒരു കാര്യം ഓർമിക്കുക. എല്ലാവരും ആഗ്രഹിക്കുന്നത് ആക്ടീവ് ആയ പങ്കാളിയെ ആണ്. ആ നിമിഷത്തിൽ സ്വയം മറന്ന് ആനന്ദിക്കാൻ ശ്രമിക്കുക. മറ്റുള്ളവയൊക്കെ മറന്നേക്കുക. സെക്സ് പുതിയൊരു അനുഭവമാകും.

5. വില കുറഞ്ഞ ബിയറുമടിച്ച് രാത്രി അലമ്പാക്കരുത്

പങ്കാളിയെ മുഷിപ്പിക്കുന്ന വിരുന്നുകാരനായി നിങ്ങൾ ഒരിക്കലും മാറരുത്. സെക്സിനായി പോയി പങ്കാളിയുടെ കിടപ്പറയും കുളിമുറിയും നാറ്റിക്കരുതെന്ന് ചുരുക്കം. ഇത് പങ്കാളിയുമൊത്തുള്ള ബന്ധം തകരാൻ തന്നെ കാരണമായേക്കാം.

6. ഒന്നോ രണ്ടോ ഗ്ലാസിൽ കൂടുതൽ അകത്താക്കരുത്

മദ്യം അൽപസ്വൽപം അകത്താക്കിയാൽ അത് നിങ്ങളുടെ കാമചോദനയെയും ആത്മവിശ്വാസത്തെയും ഉണർത്തിയേക്കാം. എന്നാൽ അതിൽ കൂടുതലായാൽ കുഴപ്പങ്ങളേറെയാണ്. രണ്ട് ഗ്ലാസിൽ അധികമായാൽ പുരുഷന്മാർക്ക് ഉദ്ധാരണം വേണ്ടവിധത്തിൽ നടക്കാതെ വന്നേക്കാം. സ്ത്രീകൾക്ക് യോനിയിൽ വരൾച്ച അനുഭവപ്പെടാം. ഇതുമാത്രമല്ല, കുടിച്ച് സ്വബോധത്തോടെയല്ലാത്ത ലൈംഗിക ബന്ധം പല അപകടങ്ങളും വരുത്തിവച്ചേക്കാം.

7. ആ ‘സുന്ദരിമാരെ’ വെറുതെ വിടൂ

യഥാർത്ഥ ജീവിതത്തിൽ നിങ്ങളെ മോഡലുകളുടെ മുഖ സൗന്ദര്യവുമായോ മേനിയഴകുമായോ അഴകളവുകളുമായോ താരതമ്യം ചെയ്യേണ്ടതില്ല. നിങ്ങൾക്ക് നിങ്ങളുടേതായ സൗന്ദര്യവും ആരെയും ആകർഷിക്കാൻ കഴിയുന്ന രൂപഭംഗിയും ഉണ്ടെന്ന് അറിയുക. ഒരു ചെറു പുഞ്ചിരിയോടെ തുടങ്ങുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും.

8. സെക്സ് ടിപ്പുകളെ കണ്ണുംപൂട്ടി വിശ്വസിക്കേണ്ട

‘കൊച്ചു’പുസ്തകങ്ങളിലെയും മാസികകളിലെയും സെക്സ് ടിപ്പുകൾ അതേപടി പകർത്തരുത്. അതിൽ പറഞ്ഞിരിക്കുന്ന കാര്യത്തെപറ്റി ആദ്യം ചിന്തിക്കുക. അത് പൊളിക്കുമോ അതോ അബദ്ധമാകുമോ എന്ന് ചിന്തിക്കുക. തീരുമാനം എടുക്കേണ്ടത് അതിനുശേഷം മാത്രം.

9. യോനി ശുചിയാക്കാൻ വെള്ളം ചീറ്റേണ്ട

യോനീഭാഗം വൃത്തിയാക്കാനായി വെള്ളം ചീറ്റുന്ന ഉപകരണം ഉപയോഗിക്കുന്ന രീതി (vaginal douching)സുരക്ഷിതമാണെന്ന ധാരണ ശരിയല്ല. ഇത് ലോലമായ യോനിയുടെ സ്വാഭാവികമായ കെമിക്കൽ ബാലൻസിനെ ബാധിക്കും. പെൽവിക് അണുബാധക്കോ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കോ ഉള്ള സാധ്യത വർധിപ്പിക്കും. സ്വയം വൃത്തിയാകാനുള്ള സംവിധാനം യോനിയിലുണ്ട്. സെക്സിന് മുന്നോടിയായുള്ള ശുചിത്വത്തെ കുറിച്ചുള്ള ആശങ്കകൾ വെടിയൂ.

10. പറ്റാത്ത പണിക്ക് പോകരുത്

കാമസൂത്രയിലെ എല്ലാ ലൈംഗിക വേഴ്ചാ രീതികളും പരീക്ഷിച്ചുകളയാമെന്ന വ്യാമോഹം വേണ്ടെന്ന് അർത്ഥം. നിങ്ങളുടെ ശരീരത്തിന് നല്ല വഴക്കമുണ്ടെങ്കിൽ മാത്രമേ അത്തരം പരീക്ഷണങ്ങൾ നടത്താവൂ. നിങ്ങൾക്കും പങ്കാളിക്കും സുഖകരമെന്ന് തോന്നുന്ന പൊസിഷൻ തെരഞ്ഞെടുക്കുന്നതാകും ഉചിതം.

11. മറ്റുള്ളവരുടെ വാക്കുകൾക്ക് കാത് കൊടുക്കാതിരിക്കൂ

നിങ്ങളുടെ സ്തനങ്ങൾക്കോ, ലൈംഗികാവയവത്തിനോ വലുപ്പം പോരെന്നതരത്തിലുള്ള മറ്റുള്ളവരുടെ വിമർശനങ്ങളെ അവഗണിക്കുക. അവയൊന്നും നിങ്ങളുടെ ലൈംഗിക സംതൃപ്തിയെ ബാധിക്കുന്ന ഘടകമല്ലെന്ന് അറിയുക. പങ്കാളിയുമായുള്ള ഓരോ നിമിഷവും ആനന്ദകരമാക്കുക.

12. നിങ്ങളുടെ രതിമൂർഛ അത് നിങ്ങളുടെ മാത്രം അനുഭൂതിയാണ്

നിങ്ങളുടെ രതിമൂർഛ അത് നിങ്ങളുടെ മാത്രം അനുഭൂതിയാണ്. അത് അനുകരിക്കാൻ കഴിയില്ല. എല്ലാം മറന്ന് നിങ്ങളുടെ മാത്രം സ്വകാര്യതയിലേക്ക് മാറണം. മറ്റൊരാൾക്ക് സന്തോഷം തരുന്ന അവസ്ഥയോ അനുഭവമോ ആവില്ല നിങ്ങളുടെ സന്തോഷത്തിന് കാരണം. അത് മനസിലാക്കി പെരുമാറണം.

Loading...