രണ്ടാനച്ഛൻറെ നിരന്തര പീഡനത്തെത്തുടർന്ന് പരാതിയുമായി പെണ്‍കുട്ടിരംഗത്ത് . സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ. മുന്‍ ഏരിയാ സെക്രട്ടറിയുമായ നേതാവിനെതിരെയാണ് അഞ്ചല്‍ സ്വദേശിനി തിരുവനന്തപുരം റൂറല്‍ എസ്പി.യ്ക്ക് പരാതിനൽകിയത് .15 വയസ്സുമുതല്‍ എന്റെ ഇഷ്ട പ്രകാരം അല്ലാതെ എന്റെ ശരീരത്തില്‍ മോശമായി പിടിക്കുകയും ചുംബിക്കുകയും ചെയ്തതിനും ഇപ്പോള്‍ കുടുംബമായി ജീവിക്കാന്‍ തടസം നില്‍ക്കുകയും ചെയ്യുന്ന പ്രതിക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പെണ്‍കുട്ടിയുടെ അമ്മയെ നേതാവ് ഈയിടെയാണ് വിവാഹം കഴിച്ചത്. ഇവരുടെ ആദ്യ വിവാഹത്തിലുള്ളതാണ് പരാതിക്കാരിയായ പെണ്‍കുട്ടി.

അമ്മയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ ഇയാള്‍ തന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നും അന്നേ ഇയാളുടെ പെരുമാറ്റം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നതായി പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നു.”മാനസികമായും ശാരിരികമായും പീഡിപ്പിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് വനിതാ ഹോസ്റ്റലിലേക്ക് താമസം മാറ്റി. തന്നെ പിന്‍തുടരുകയും രാത്രി ഫോണില്‍ വിളിച്ച് അസഭ്യമായി സംസാരിക്കുകയും ചെയ്തിരുന്നു. പീഡനശ്രമം സഹിക്കാന്‍ കഴിയാത്തതിനാല്‍ ഹോസ്റ്റലില്‍ നിന്നും വീട്ടില്‍ പോലും പോകാറില്ലായിരുന്നു. പീഡനശ്രമം അമ്മയോട് പറഞ്ഞാല്‍ കൊല്ലും എന്നും ഭീഷണിപ്പെടുത്തി”. പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.

അതേസമയം ഇയാളുടെ ശല്യത്തെ തുടര്‍ന്ന് മറ്റൊരു യുവാവിനെ രജിസ്റ്റര്‍ വിവാഹം കഴിച്ചതായും ഇതിന് ശേഷവും ഭീഷണി തുടരുന്നുവെന്നും പരാതിയില്‍ പറയുന്നു. അച്ഛനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയാണ് രണ്ടാനച്ഛനെ അമ്മ വിവാഹം ചെയ്തത്. രണ്ടാനച്ഛന്‍ എത്തിയതോടെ മാനം പോകാതിരിക്കാനാണ് പെണ്‍കുട്ടി ഹോസ്റ്റലിലേക്ക് മാറിയത്. എന്നിട്ടും രണ്ടാനച്ഛന്‍ വെറുതെ വിട്ടില്ല. രാത്രി 11 മണിക്ക് പോലും ഫോണില്‍ വിളിച്ച് സംസാരം. വീട്ടിലെത്തിയാല്‍ കടന്ന് പിടിത്തവും ചുംബനവും പതിവായിരുന്നു.

Loading...