സ്ത്രീകൾക്ക് പല ശാരീരിക കാരണങ്ങളാൽ ഗര്‍ഭാശയം നീക്കം ചെയ്യേണ്ടി വരാറുണ്ട്.
ഫൈബ്രോയിഡ് യൂട്രസ് ഉള്ളവരിലെ വളരെ ചെറിയ മുഴകള്‍ സാധാരണമായി പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാറില്ല. എന്നാല്‍ വലുപ്പം കൂടിയ മുഴകള്‍ ക്രമാതീതമായ ആര്‍ത്തവം, അമിതവേദനയോടു കൂടിയ ആര്‍ത്തവം, അമിതവേദനയോടു കൂടിയ ആര്‍ത്തവം, മൂത്രതടസ്സം, മലബന്ധം എന്നിങ്ങനെ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ചെറിയ മുഴകള്‍ ഉള്ളവരുടെ ക്രമാതീതമായതും വേദനയോടു കൂടിയതുമായ ആര്‍ത്തവചക്രങ്ങള്‍ മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാവുന്നതാണ്. എന്നാല്‍ വലിയ മുഴകള്‍ മൂലം ദൂഷ്യഫലങ്ങള്‍ കാണുകയാണെങ്കില്‍ ഗര്‍ഭാശയം നീക്കുകയാവും ചികിത്സാമാര്‍ഗമായുള്ളത്.

ഗര്‍ഭാശയം തെന്നിനീങ്ങുന്നത് ആദ്യഘട്ടത്തില്‍ വ്യായാമത്തിലൂടെ നിയന്ത്രിക്കാം. അതിന് സാധിച്ചില്ലെങ്കില്‍ യോനീമുഖത്തിന്‍രെ ബലം കൂട്ടാനുള്ള പെല്‍വിക് ഫ്‌ളോര്‍ റിപ്പയര്‍ എന്ന ശസ്ത്രക്രിയ ചെയ്യാം. എന്നാല്‍ ഗര്‍ഭാശയം മുഴുവന്‍ തന്നെ യോനീമുഖത്തേക്ക് തള്ളിവരുന്ന പ്രോസിഡെന്‍ഷ്യ എന്ന അവസ്ഥ പരിഹരിക്കാന്‍ ശസ്ത്രക്രിയ നടത്താനുള്ള ആരോഗ്യമുള്ളവരില്‍ ഹിസ്റ്ററെക്ടമി ചെയ്യേണ്ടി വരും.

Loading...