ലൈംഗികജീവിതത്തിലെ തൃപ്തിയില്ലായ്മകൾ ദാമ്പത്യബന്ധത്തെ തന്നെ ബാധിക്കാറുണ്ട്. ഇത് ഇരുകൂട്ടർക്കിടയിലും വിള്ളലുണ്ടാക്കാനും ദാമ്പത്യബന്ധം തകരാൻ പോലും കാരണമാകാറുണ്ട്. ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവർ ഇന്നത്തെ കാലത്ത് ധാരാളമാണെന്നാണ് പുതിയ പഠനങ്ങൾ .ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വിഷാദമാണ് .40 ശതമാനം പേരുടെയും കാര്യത്തിൽ ഇതാണവസ്ഥയെന്ന് ‘ദ ഹെൽത്ത് സൈറ്റ് ഡോട്ട് കോം’ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. സെക്സിനോട് താൽപര്യം കുറയുന്നതിന്റെ പ്രധാനപ്പെട്ട ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നുണ്ട്..

സ്‌ട്രെസ് ഹോർമോൺ ശരീരത്തിൽ വർദ്ധിച്ചാൽ അത് മൊത്തത്തിലുള്ള ജീവിതത്തെ പ്രതികൂലമായി ബാധിക്കും. കോർട്ടിസോളിന്റെ അളവ് ശരീരത്തിൽ വർദ്ധിക്കാൻ സ്‌ട്രെസ് കാരണമാകും. ഇത് ലൈംഗികജീവിതത്തെ തകിടം മറിക്കും. ഉറക്കക്കുറവും സെക്സിനോടുള്ള താൽപര്യം കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കഠിനമായ സ്ലീപ് അപ്നിയ ബാധിച്ച പുരുഷന്മാരിൽ മൂന്നിലൊന്ന് പേർക്കും ടെസ്റ്റോസ്റ്റിറോൺ അളവ് കുറഞ്ഞതായി ജേണൽ ഓഫ് ക്ലിനിക്കൽ സ്ലീപ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

വിഷാദരോഗം ലൈംഗികജീവിതത്തെ ബാധിക്കാറുണ്ട്. വിഷാദരോഗത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളും ലൈംഗികജീവിതത്തെ മെല്ലെയാക്കും. തൈറോയ്ഡ് ലെവലിലെ വ്യത്യാസങ്ങൾ സെക്സിനെ ബാധിക്കാം. ഹൈപ്പോതൈറോയ്ഡിസം ലൈംഗിക ഹോർമോൺ ഉൽപാദനത്തെ തടയും. അമിതവണ്ണവും വ്യായാമക്കുറവും സെക്സിന്റെ രസം കെടുത്തും. ഇത് ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവയുടെ അളവില്‍

ഫാസ്റ്റ് ഫുഡ് സ്ഥിരമായി കഴിക്കുന്നതും ലൈംഗികജീവിതത്തെ തകർക്കും. ഫ്രൈ ചെയ്ത ആഹാരങ്ങൾ,​ ഫാസ്റ്റ് ഫുഡ്‌ എന്നിവ പരമാവധി കുറച്ചാൽ ഇത് പരിഹരിക്കാനാകും. പലതരത്തിലെ രോഗങ്ങൾ,​ അവയ്ക്കുള്ള മരുന്നുകൾ എന്നിവയും ലൈംഗികജീവിതത്തിൽ വിരക്തി വിരക്തി കൊണ്ടുവരാമെന്നും പഠനത്തിൽ പറയുന്നു.

Loading...