കൊച്ചി: യുവനടൻ ഷെയ്ൻ നിഗത്തിനെതിരെ നിർമ്മാതാവിന്റെ വധഭീഷണി. ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന ഖുർബാനി എന്ന ചിത്രത്തിലെ നിർമ്മാതാവ് സിനിമയ്ക്കുവേണ്ടിയുള്ള ഗെറ്റപ്പ് മാറ്റത്തിന്റെ പേരിലാണ് ഭീഷിപ്പെടുത്തിയതെന്ന് താരം പറഞ്ഞു .തനിക്കെരിരെയുള്ള ആക്ഷേപവും ഭീഷണിയും എന്നെ ഏറെ ഭയപ്പെടുത്തുന്നു. സംഭവത്തിൽ താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഷെയ്ൻ പറയുന്നു.

ചിത്രത്തിൻറെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷമാണ് തന്നോടും തൻ അഭിനയിച്ച കൊണ്ടിരിക്കുന്ന വെയിൽ എന്ന ചിത്രത്തിന്റെ നിർമ്മാതാവിനോടും വളരെ മോശമായ രീതിയിൽ അദ്ദേഹം പെരുമാറിയതെന്നും ഷെയ്ൻ പറഞ്ഞു.

കുർബാനിയുടെ സംവിധായകൻ പോലും തന്റെ ഗെറ്റപ്പ് ചെയ്ഞ്ചിൽ പരാതിയില്ല. എന്നിട്ട് പൊലും നിർമ്മാതാവ് ഭീഷണിപ്പെടുത്തുകയാണ്. താരസംഘടന അമ്മ പ്രൊഡ്യൂസേർസ് അസോസിയേഷനുമായി ബന്ധപ്പെട്ടുവെന്നാണ് അറിയാൻ കഴിയുന്നതെന്നും ഷെയ്ൻ പറഞ്ഞു.

ഷെയ്ൻ നിഗം നൽകുന്ന വിശദീകരണം:

ജോബി ജോർജ് നിർമ്മിക്കുന്ന വെയിൽ എന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ 20 ദിവസമാണ് നിശ്ചയിച്ചത്, ഇത് 16 ദിവസത്തിൽ പൂർത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റിൽ നിന്നും അടുത്ത പടമായ ഖുർബാനിയുടെ സെറ്റിലേക്ക് പോയത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാങ്കുളത്താണ് നടക്കുന്നു. ഈ രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഞാൻ വരുന്നത്. വെയിലിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ്, ഖുർബാനി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ, ഗെറ്റപ്പ് ചെയ്ഞ്ചിന്, രണ്ട് സിനിമകളുടെയും അണിയറ പ്രവര്‍ത്തകരുടെ പരസ്പര ധാരണയിൽ മുടി വെട്ടേണ്ടി വന്നു. അതിൽ പുറകുവശം വെട്ടി പോയിട്ടുണ്ട്. മനപൂർവ്വമല്ല, അന്ന് ഫുഡ് പോയിസണിലൂടെ പനിയുള്ള കാരണം ക്ഷീണിതനായിരുന്നു. ഇക്കാരണത്താൽ ഇപ്പോൾ ഷൂട്ടിംഗ് നിറുത്തി വെച്ചിരിക്കുകയാണ്. മുടി വെട്ടി ക്യാരക്ടർ ലുക്കിന് വേണ്ടി ജെൽ പുരട്ടി, മേക്കോവർ ചെയ്തെടുത്ത ഫോട്ടോ, വാട്സ്ആപ്പിൽ അപ്‍ലോഡ് ചെയ്തിരുന്നു. അത് കണ്ടത് മൂലം വെയിൽ എന്ന സിനിമയുടെ പ്രൊഡൂസർ ജോബി ജോർജ് എന്നെ നേരിൽ കണ്ട് നിജസ്ഥിതി ബോധ്യം വരുത്താതെ, വെയിൽ സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നും പറഞ്ഞ് എന്നെ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ച് അപമാനിക്കുകയാണ്.

Loading...