ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു അവർ. ഡൽഹി പിസിസി അധ്യക്ഷയായി പ്രവർത്തിച്ച് വരുന്നതിനിടയിലാണ് മരിച്ചത്. 81വയസ്സുകാരിയായ ഷീല ദീക്ഷിത് മുൻപ് കേരള ഗവർണറായിരുന്നു. രാജ്യ തലസ്ഥാനത്തെ കോൺഗ്രസിന്റെ മുഖം തന്നെയായിരുന്നു അവർ.
മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് തന്നെയാണ് ഏറ്റവും കൂടുതൽ സമയം ആ പദവിയിലിരുന്ന നേതാവ്. 1998 മുതൽ 2013 വരെയാണ് ഷീല ഡൽഹി മുഖ്യമന്ത്രിയായിരുന്നത്.2014ലാണ് ഷീല ദീക്ഷിത് കേരള ഗവർണറായി സേവനമനുഷ്ഠിച്ചത്. എന്നാൽ ആറ് മാസത്തിന് ശേഷം അവർ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി

1998 മുതൽ അതായത് തന്റെ അറുപതാം വയസ്സ് മുതൽ ഡൽഹി മുഖ്യമന്ത്രിയായിരുന്ന അവർ 2013 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പില് ആംആദ്മി സർക്കാർ അധികാരത്തിലേറിയപ്പോഴാണ് സ്ഥാനം നഷ്ടപ്പെട്ടത്. പിന്നീട് ഗവർണറായി മാറിയെങ്കിലും ഉടൻ തന്നെ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി. 81ാം വയസ്സിലും ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയെ നയിച്ചത് അവർ തന്നെയാണ്.

Loading...