അക്ഷരങ്ങൾക്കൊണ്ട് വിസ്‌മയം തീർക്കുന്ന അധ്യാപികയും യുവഗ്രന്ഥകാരിയുമായ ഷെറിൻ ചാക്കോയുടെ പുതിയ ക്യതി ‘തോൽക്കാൻ ഞങ്ങൾക്ക് മനസില്ല ‘ ഉടൻ എത്തുന്നു. ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം വേദിയിൽ മാറ്റുരച്ച കലാകാരന്മാർ ഉൾപ്പെടെ മനക്കരുത്തോടെ ജീവിതപ്രതിസന്ധികളെ തരണം ചെയ്ത നിരവധി പ്രതിഭകൾ ഇതിൽ അണിനിരക്കുന്നു. വ്യക്തികളെ നേരിൽ കണ്ട് അവർ ചെയ്യുന്ന അസൂയാർഹമായ കാര്യങ്ങൾ ബോധ്യപ്പെട്ടു രണ്ടുവർഷത്തോളമെടുത്തു എഴുതിയതാണ് ഇതിലെ ചിന്തകള്‍.

കുഞ്ഞിളം കൈകളിൽ മണ്ണുവാരികളിക്കുന്നതിനു പകരം പെൻസിലും പേനയും കൊണ്ട് തന്റെ നോട്ടു ബുക്കുകളിൽ തന്റെ കണ്മുന്നിൽ കാണുന്നതെല്ലാം അവൾ എഴുതികൂട്ടി . നിരവധി പുരസ്കാരങ്ങൾ അവളെത്തേടിയെത്തി.നവമാധ്യമ രംഗത്തു ബ്ലോഗിലുടെയും മറ്റും ഒരു പുതുതരംഗം സൃഷ്ടിച്ചുകൊണ്ടാണ് ഷെറിൻ അക്ഷരങ്ങളുമായുള്ള ജൈത്രയാത്ര തുടങ്ങിയത്. അങ്ങനെ ഷെറിന്‍ ചാക്കോഎന്ന യുവഎഴുത്തുകാരി സാഹിത്യരംഗത്തെ താരോദയമായി.

ആഴമേറിയ ആശയങ്ങൾകൊണ്ടും അവതരണ മികവുകൊണ്ടും സാമൂഹ്യമാധ്യമങ്ങളിലും ഓൺലൈൻ കൂട്ടായ്മകളിലുo ഷെറിന്‍ നിറസാന്നിധ്യമായി മാറി. വിശുദ്ധ മദർ തെരേസ്സയുടെ ജീവിതത്തെപ്പറ്റിയും സാമൂഹ്യസേവനരംഗത്തെയും വിഷയമാക്കി രചിച്ച കനിവിൻറെ അമ്മ നിരവധി സാഹിത്യനിരൂപകരുടെയും ക്രൈസ്തവ മേലധ്യക്ഷൻമാരുടെയും യുവാക്കളുടെയിടയിലും വലിയ ശ്രദ്ധനേടിയിരുന്നു. രണ്ടാമത്തെ പുസ്തകം “വെളിച്ചം വിതറുന്ന പുഷ്പങ്ങൾ” യുവജങ്ങളുടെ ഇടയിൽ പ്രചാരം നേടിയിരുന്നു.

നിരവധി ക്രിസ്ത്യൻ ഡിവോഷണൽ ആൽബങ്ങളിലൂടെയും ഗാനരംഗത്തും തന്റെ പ്രതിഭ തെളിയിച്ചിരിക്കുന്നു. സമകാലിക വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള പ്രതികരണ വീഡിയോകളും ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുന്നു. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ക്ലാസ്സുകളും സെമിനാറുകളും നടത്തുന്ന ഷെറിൻ മികച്ച ഒരു പ്രാസംഗികകൂയാണ്. ഇടുക്കി,രാമക്കല്മേട്ട് സേക്രട്ട് ഹാർട്ട് ഇടവകാംഗമായ പീടികയിൽ ഷെറിൻ ചാക്കോ ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്കൂളിലെ അധ്യാപികയാണ്.

Loading...