മീടൂ ആരോപണവുമായി നടി ശോഭനയും. എന്നാല്‍ ശോഭനയുടെ മീടു സംബന്ധിച്ച പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ പിന്‍വലിക്കുകയായിരുന്നു. മലയാള സിനിമയിലെ മികച്ച നടിയും മികച്ച നര്‍ത്തകിയുമായ ശോഭന പോസ്റ്റ് പിന്‍വലിച്ചതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. അതിനിടയിലാണ് മീ ടൂ സംബന്ധിച്ച പോസ്റ്റ് നീക്കം ചെയ്തത്.

ഹോളിവുഡിലും ബോളിവുഡിലും മീടൂ ഉയര്‍ത്തിയ ഒച്ചപ്പാടുകള്‍ ഇപ്പോഴും തുടരുന്നതിനിടയിലാണ് മലയാളികളുടെ പ്രിയതാരം വെളിപ്പെടുത്തല്‍ നടത്തി പിന്‍വലിച്ചത്. നേരത്തെ നടി മായാ എസ് കൃഷ്ണനെതിരെ ഫേസ്ബുക്കിലൂടെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ തിയേറ്റര്‍ കലാകാരി അനന്യ രാമപ്രസാദ് മീ ടൂ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

Loading...