നെഹ്രു കോളേജിലെ വനിതാ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ താമസിച്ചിരുന്നത് യാതൊരു സുരക്ഷയും ഇല്ലാതെ.നെഹ്രു കോളേജിലെ വനിത ഹോസ്റ്റലിന്റെ വാതിലുകളുടെ മധ്യഭാഗത്തായി പപ്പടത്തിന്റെ വലുപ്പത്തിലുള്ള ദ്വാരങ്ങളുണ്ട്. വസ്ത്രം മാറുന്നതിനുള്ള സ്വകാര്യത പോലും നെഹ്‌റു കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുവദിച്ചിരുന്നില്ല എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.ഈ ദ്വാരം തുണി വെച്ചു അടയ്ക്കാറുണ്ട് ചില പെണ്‍കുട്ടികള്‍. ദ്വാരം അടയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാര്‍ഡന്‍ ചീത്തപറയുകയും ഫൈന്‍ ഇടുകയും ചെയ്യും. കോളേജിന് ആവശ്യത്തിലധികം സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ആരെയും കിട്ടാറില്ലെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്.

ഇതിന്റെ കൂടെയാണ് പെണ്‍കുട്ടികള്‍ പേടിക്കുന്ന മറ്റൊരു സംഭവം.ഹോസ്റ്റലിന്റെ പിന്‍ഭാഗത്തു നിന്നു നഗ്നത പ്രദര്‍ശനം നടത്തുന്നയാളാണ് പെണ്‍കുട്ടികളുടെ സ്ഥിരം പേടിസ്വപനം. മുഖം തോര്‍ത്തുകൊണ്ടു മറച്ചു, പരിപൂര്‍ണ നഗ്നനായി ഒരു മനുഷ്യന്‍ ഹോസ്റ്റലിന്റെ പിന്‍ഭാഗത്തെ പച്ചിലക്കാടില്‍ നില്‍ക്കുമെന്നു പെണ്‍കുട്ടികള്‍ പറയുന്നു.അശ്ലീല ആംഗ്യങ്ങളുമായാണ് ഇയാളുടെ നിലയുറപ്പിക്കല്‍. വിദ്യാര്‍ത്ഥികള്‍ക്ക് ജനല്‍ അടച്ചിടുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. പലപ്പോഴും ജനലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുന്ന അനുഭവവും ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്കുണ്ടായിട്ടുണ്ട്.

show-man

ഹോസ്റ്റലിന്റെ സമീപം കാടാണ്. ഇവിടെയാണ് സാമൂഹ്യവിരുദ്ധര്‍ താവളമടിക്കുന്നത്. ഇതേ കുറിച്ച് പെണ്‍കുട്ടികള്‍ പലകുറി വാര്‍ഡനോട് പരാതി പറഞ്ഞു. വാര്‍ഡന്‍ ഇക്കാര്യം മാനേജ്‌മെന്റ് തലത്തിലും അറിയിച്ചു.എന്നാല്‍ പലതവണ കോളേജ് അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും അവര്‍ അവഗണിക്കുകയാണ് ചെയ്തത്. പലപ്പോഴും അശ്ലീലം നിറഞ്ഞ മറുചോദ്യത്തോടെയാകും മാനേജ്‌മെന്റ് പ്രതികരിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.പിന്നെയും പരാതിയുമായി മുന്നോട്ടു പോയാല്‍ നീയൊക്കെ വിളിച്ചു കൊണ്ട് വരുന്നവന്‍ ആയിരിക്കും എന്നാകും മറുപടി .ഇത് ഭയന്നു പലപ്പോഴും പെണ്‍കുട്ടികള്‍ മിണ്ടാതെ ഇരിക്കുകയാണ് ചെയ്യാറ്.

Loading...