ജോലിക്കൊപ്പം അൽപ്പം അധിക വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കാത്തവർ വളരെ വിരളമാണ്. ഇങ്ങനെയുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ചില ഐഡിയകൾ ഇതാ. ഇത് നിങ്ങളുടെ വെറുതെ കളയുന്ന സമയത്തെ ഉപകാരപ്രദമാക്കും.

പാഠ്യപദ്ധതി തയ്യാറാക്കൽ

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വേണ്ടി ചെയ്യേണ്ട ജോലിയാണിത്. പാഠ്യപദ്ധതിയുടെ വികസനം, വിവിധ ആശയങ്ങൾ എന്നിവ തയ്യാറാക്കുന്നതിലൂടെ നിങ്ങൾക്ക് കാശുണ്ടാക്കാവുന്നതാണ്.

സിറ്റി ഗൈഡ് റൈറ്റർ

ഒരു പ്രദേശത്തെ ജനസംഖ്യ, വിനോദം, സംസ്കാരം, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് സിറ്റി ഗൈഡ് റൈറ്റർ എഴുതേണ്ടത്. ട്രാവൽ, ടൂറിസം ബിസിനസുകൾ, റിയൽ എസ്റ്റേറ്റ് കമ്പനികൾ തുടങ്ങിയവയാണ് സിറ്റി ഗൈഡ് റൈറ്ററെ നിയമിക്കുന്നത്.

ബിസിനസ് കൺസൾട്ടന്റ്

കമ്പനിയുടെ ബിസിനസ് അവലോകനം നടത്തി പ്രകടനം മെച്ചപ്പെടുത്താൻ സഹായകമായ നിർദ്ദേശങ്ങൾ നൽകുകയാണ് ബിസിനസ് കൺസൾട്ടിന്റെ ജോലി. മാനേജ്മെന്റ് മേഖലയിലെ അനുഭവ സമ്പത്ത് ഇതിന് ആവശ്യമാണ്.

വെബ് ഡിസൈനർ

വെബ്സൈറ്റിന് മികച്ച ഗ്രാഫിക് ഡിസൈൻ നൽകുന്നവരാണ് വെബ് ഡിസൈനർമാർ. ക്ലൈന്റിന്റെ ആവശ്യത്തിനനുസരിച്ച് വെബ് ഡിസൈനുകളിൽ മാറ്റം വരുത്തുകയും അപ്ഡേറ്റ് ചെയ്യുകയുമാണ് ഇവരുടെ ജോലി.

സോഫ്റ്റ്‍വെയർ ഡെവലപ്പ‍ർ

ഇന്ന് ഏറ്റവും കൂടുതൽ ആവശ്യമുള്ള ജോലിയാണ് സോഫ്റ്റ്‍വെയർ ഡെവലപ്മെൻറ്. പല കമ്പനികളും പാർട്ട് ടൈം അല്ലെങ്കിൽ പ്രൊജക്ട് അടിസ്ഥാനത്തിലുള്ള ജോലിയാണ് വാഗ്ദാനം ചെയ്യുന്നത്.

ഓൺലൈൻ കമ്മ്യൂണിക്കേഷൻസ് അസോസിയേറ്റ്

പാർട്ട് ടൈം ജോലിയ്ക്ക് പറ്റിയ മറ്റൊരു മേഖലയാണ് ഓൺലൈൻ-കമ്മ്യൂണിറ്റി മാനേജ്മെന്റ്. വെബ് കണ്ടന്റ് തയ്യാറാക്കുക, അപ്ഡേറ്റ് ചെയ്യുക, സോഷ്യൽ മീഡിയ മാനേജ് ചെയ്യുക, സിസ്റ്റം അഡ്മിനിസ്ട്രേഷൻ തുടങ്ങിയവയാണ് ഓൺലൈൻ കമ്മ്യൂണിക്കേഷൻസ് അസോസിയേറ്റിന്റെ ജോലി.

ഫോട്ടോഗ്രഫി

ഫോട്ടോഗ്രഫി ജോലി ആയി തിരഞ്ഞെടുക്കുന്നവർക്കും ഫോട്ടോ എടുക്കാനും എഡിറ്റ് ചെയ്യാനും കഴിവുണ്ടായിരിക്കണം. ഗ്രാഫിക് ഡിസൈൻ ഫോട്ടോഷോപ്പ് തുടങ്ങിയവ അറിയുന്നതും നല്ലതാണ്.

കോപ്പി എ‍ഡിറ്റ‍ർ

ഡിജിറ്റൽ, പ്രിന്റ് പ്ലാറ്റ്ഫോമുകളിൽ എഴുതുന്നവരാണ് കോപ്പി എഡിറ്റർമാ‍ർ. തൊഴിലുടമയെ ആശ്രയിച്ച്, മാർക്കറ്റിംഗ് സാമഗ്രികൾ, എഡിറ്റോറിയൽ ഉള്ളടക്കം, സോഷ്യൽ മീഡിയ അല്ലെങ്കിൽ മറ്റ് തരത്തിലുള്ള പ്രെമൊഷനുകൾ എന്നിവക്ക് എഴുതുകയും എഡിറ്റു ചെയ്യുകയും ചെയ്യുകയാണ് ഇവരുടെ ജോലി.

ഡാറ്റാ എൻട്രി

ഡാറ്റാ എന്ട്രി ജോലികൾ സ്വതന്ത്രമായി ജോലിചെയ്യാൻ ആഗ്രഹിക്കുന്നവ‍ർക്ക് പറ്റിയ തൊഴിലാണ്. ഇതിനായി വേഗത്തിലുള്ള ടൈപ്പിംഗും മികച്ച ഇന്റർനെറ്റ് കണക്ഷനുമാണ് നിങ്ങൾക്ക് ആവശ്യം.

ലീ​ഗൽ അസിസ്റ്റൻസ്

ഒന്നിൽ കൂടുതൽ ഭാഷ അറിയാവുന്നവരും ലീ​ഗൽ എക്സ്പീരിയൻസും ഉള്ളവരാണ് നിങ്ങൾ എങ്കിൽ പാ‍ർട്ട് ടൈമായി ബൈ ലി​ഗ്വൽ ലീ​ഗൽ അസിസ്റ്റൻസ് ജോലികൾ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ഒരു പ്രത്യേക കേസിൽ അല്ലെങ്കിൽ പ്രശ്നത്തിൽ നിങ്ങൾ ഏതെങ്കിലും സംഘടനയെയോ വ്യക്തിയെയോ ആയിരിക്കും സഹായിക്കേണ്ടത്.

Loading...