ഭോപ്പാൽ: ഭോപ്പാൽ സെൻട്രൽ ജയിലിൽ നിന്നും ഗാർഡിനെ കൊലപ്പെടുത്തി തടവ് ചാടിയ സിമി പ്രവർത്തകർ പോലീസിനെ ആക്രമിച്ചതിനാലാണ് അവരെ വെടിവെക്കേണ്ടി വന്നതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ്. സിമി പ്രവർത്തകരുടെ കയ്യിൽ സ്പൂണും പ്ലെയ്റ്റും ഉണ്ടായിരുന്നു. അവർ അതുപയോഗിച്ച് പോലീസിനെ ആക്രമിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പോലീസിന് അവരെ വെടിവെക്കേണ്ടി വന്നതെന്നും ഭൂപേന്ദ്ര സിങ് പറയുന്നു.

അതേസമയം ജയിലിൽനിന്നു രക്ഷപെട്ട സിമി ഭീകരരിൽനിന്ന് ഏഴ് ആയുധങ്ങൾ കണ്ടെത്തിയതായി മധ്യപ്രദേശ് പൊലീസ് ഐജി യോഗേഷ് ചൗധരി അറിയിച്ചു. നാല് തോക്കുകളും മൂർച്ചയേറിയ മൂന്നു ആയുധങ്ങളുമാണ് ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നു കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതിരുന്ന അവസരത്തിലാണ് വെടിവെച്ചതെന്നും ഇദ്ദേഹം പറഞ്ഞു. ഭോപ്പാലിനു സമീപത്തുള്ള എയിന്ത്‌ഖെഡി ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഡിഐജി രമൺ സിങ് സികാർവറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

ഒരേ സെല്ലിലെ തടവുകാരാണ് ജയിൽ ചാടിയത്. തീവ്രവാദപ്രവർത്തനം, രാജ്യദ്രോഹം, മോഷണം തുടങ്ങി നിരവധി കുറ്റങ്ങൾക്ക് ഇവർ വിചാരണ നേടിടുന്നുണ്ടെന്നും യോഗേഷ് ചൗധരി പറയുന്നു.
ദീപാവലി ആഘോഷങ്ങളായതുകൊണ്ട് തന്നെ പടക്കങ്ങളും ശബ്ദവും പുകയും കൊണ്ട് അവിടം മൂടിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഇവർ രക്ഷപ്പെട്ടതെന്നും യോഗേഷ് പറയുന്നു.
അതേസമയം സിമി പ്രവർത്തകർ എങ്ങനെ ജയിൽ ചാടി എന്ന കാര്യം എൻ.ഐ.ഐ അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു.

അതീവ ഗൗരവമേറിയ വിഷയമാണിത്. വിവരം ലഭിച്ചയുടനെതന്നെ ഭീകരർക്കു രക്ഷപെടാനുള്ള എല്ലാ വഴികളും പൊലീസ് പരിശോധിച്ചു. ചില പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. പുറത്തുവന്ന വിഡിയോയുടെ ആധികാരികതയെക്കുറിച്ചു പഠിക്കേണ്ടതുണ്ട്. അതേസമയം, ഭീകരർ ആയുധങ്ങൾ വഹിച്ചിരുന്നില്ലെന്ന റിപ്പോർട്ടുകളെക്കുറിച്ചു ചോദിച്ചപ്പോൾ അവ അന്വേഷിക്കേണ്ട കാര്യമാണെന്നും യോഗേഷ് ചൗധരി അറിയിച്ചു.

master_491x368

സിമി ഭീകരർ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ്. 2008ലും 2011ലും പൊലീസ് കോൺസ്റ്റബിൾമാരെ അവർ കൊന്നു. ഇതു പൊലീസ് ഏറ്റുമുട്ടലാണ്. അന്വേഷണം പുരോഗമിക്കുമ്പോൾ എല്ലാ കാര്യങ്ങളും അന്വേഷിക്കും. എങ്ങനെയാണ് അവർ ജയിൽ ചാടിയതെന്നും പുറത്ത് എങ്ങോട്ടാണ് പോയതെന്നും അന്വേഷിക്കും. ഭീകരർക്ക് ജയിലിൽനിന്നു രക്ഷപെടാൻ പുറത്തുനിന്നു സഹായം ലഭിച്ചോയെന്നതും അന്വേഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Loading...