പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ വരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി ഗായിക സിതാര. കൊല്ലപ്പെട്ട കെവിന്‍ എന്ന യുവാവിന്റെ ഭാര്യയുടെ അഭിമുഖത്തിനു താഴെ ആളുകള്‍ ഇട്ടിരിക്കുന്ന കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് സിതാരയുടെ പ്രതികരണം. അശ്ലീല പ്രയോഗങ്ങള്‍ നടത്താന്‍ എല്ലാ വിഭാഗത്തില്‍ പെടുന്നവര്‍ക്കും ഒരേ ചിന്തയും ഒരേ ആവേശവുമാണെന്നും മനസ്സാകെ നാണക്കേടും ഭയവും കൊണ്ട് നിറയുന്നുവെന്നും സിതാര പറയുന്നു.

കമന്റിട്ടവരുടെ പേരുകള്‍ മറച്ച ശേഷമാണ് സിതാര സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കു വച്ചത്. ഇതു ചോദ്യം ചെയ്തവരോട് സിതാര പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ‘പേരുകള്‍ മറച്ചതില്‍ അമര്‍ഷം കൊള്ളുന്നവരുടെ ശ്രദ്ധയ്ക്ക് ! വെളിപ്പെടുത്തുകയാണെങ്കില്‍ ഈ ഇനത്തില്‍പ്പെട്ട സകലതുങ്ങളുടെയും പേരുകള്‍ പറയണം ,അതില്‍ ചിലപ്പോള്‍ നിങ്ങളുടെ വേണ്ടപെട്ടവരും ഉണ്ടായേക്കാം.

കെവിന്റെ ഭാര്യയുമായുള്ള അഭിമുഖ വീഡിയോയുടെ താഴെ കാണുന്ന കമന്റുകളിൽ ചിലതാണിവ ! ഭൂരിപക്ഷവും ഇത്തരം അഭിപ്രായങ്ങളാണ് !!…

Posted by Sithara Krishnakumar on Monday, May 28, 2018

Loading...