തിരുവനന്തപുരം: സർവീസിൽനിന്നും മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഉടൻ ഇറങ്ങിയേക്കും. സിവിൽസർവീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കർ ലംഘിച്ചതായാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ വിലയിരുത്തൽ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥയുമായി ഔദ്യോഗിക രീതിയിലല്ലാതെ അടുപ്പം പുലർത്തിയതും ഇഷ്ടക്കാരെ നിയമിച്ചതുമെല്ലാം വീഴ്ചകളായി സമിതി നൽകുന്ന റിപ്പോർട്ടിലുണ്ടാകും.

2000ലാണ് ശിവശങ്കറിന് ഐഎഎസ് കൺഫർമേഷൻ ലഭിക്കുന്നത്. ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിക്കുമ്പോഴാണ് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായതിൻറെ പേരിൽ സ്ഥാനത്തുനിന്ന് മാറ്റുന്നത്.

Loading...