ഖോരക്പൂര്‍ : മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് കട്ടിലിൽ ഇരുന്ന യുവതി പാമ്പു കടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണു സംഭവം.തായ്ലന്‍ഡില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജയ് സിങ് യാദവുമായി സംസാരിക്കുന്നതിനിടെ ഇവര്‍ കട്ടിലില്‍ കിടന്ന പാമ്പുകള്‍ക്ക് മുകളില്‍ അറിയാതെ ഇരിക്കുകയായിരുന്നു.

കടിയേറ്റു മിനിറ്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയിലായ ഗീത എന്ന യുവതിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുക്കള്‍ തിരികെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ പാമ്പുകളെ കണ്ടെത്തിയത്.

Loading...