പണ്ടത്തെ കാലത്ത് കുഞ്ഞു കുട്ടികൾക്ക് മല മൂത്രവിസർജനത്തിനായി ഇന്നത്തെ പോലെ ഡയപ്പറും മറ്റും ഉണ്ടായിരുന്നില്ല . വൃത്തിയാക്കിയ വെള്ള തുണിയോ മറ്റു കോട്ടൺ തുണിയോ ആണ് പല അമ്മമാരും മുൻകരുതലായി വച്ചിരുന്നത് . ദിവസവും അത് കഴുകി ഉണക്കിയാണ് ഉപയോഗിക്കാറുള്ളത് . എന്നാൽ കാലം മാറുംതോറും പല പല കണ്ടുപിടുത്തങ്ങളും വന്നുകൊണ്ടിരിക്കുകയല്ലേ , അത്തരത്തിൽ യാത്രകളിലും മറ്റും ഉപയോഗിക്കാനെന്ന തരത്തിൽ ഡയപ്പറുകൾ വന്നുതുടങ്ങുകയും ചെയ്തു .
എന്നാൽ ഈ സൗകര്യം പുതുതലമുറയിലെ വീട്ടമ്മമാരെ ഡയപ്പിറിലേക്ക് കൂടുതൽ അടുപ്പിച്ചു. പക്ഷേ ഇവിടേയും ഒരു ബുദ്ധിമുട്ട് വീട്ടമ്മമാർക്ക് തലവേദനയാകുന്നു. മൂത്രം വീണ് നിറയുന്ന ഡയപ്പർ കളയാൻ ഒരു ഇടമില്ല. ഇതിനാണ് ഇപ്പോൾ ഒരു പരിഹാരമാകുന്നത്.

മൂത്രം നിറഞ്ഞ ഡയപ്പർ വെള്ളം നിറഞ്ഞ ഒരു ബക്കറ്റിൽ ഇടുക. കുറച്ച് നേരം കഴിയുമ്പോൾ ഇതിലെ ജെൽ വെള്ളം വലിച്ച് വീർക്കുന്നു. പിന്നീട് ഇതിന് പുറമേയുളള കവർ കീറിയ ശേഷം ലഭിക്കുന്ന ജെല്ലിന് പുറത്ത് മൂന്ന് സ്പൂൺ ഉപ്പ് വിതറി ഇളക്കുക. കുറച്ചു കഴിയുമ്പോൾ ഇവ അലിഞ്ഞ് വെള്ളംപോലെയാകും. ഇങ്ങനെ ലഭിക്കുന്ന വെള്ളം ബാത്ത് റൂമിലെ ക്ലോസറ്റിലൊഴിച്ച് ഫ്ലഷ് ചെയ്യുക.

Loading...