നർത്തകിയും നടിയുമായ താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. സുഹൃത്ത് അർജുൻ സോമശേഖറാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം . ഇരുവരും രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു.തമിഴ് ബ്രാഹമ്ണ ആചാരപ്രകാരമായിരുന്നു വിവാഹം. മാലമാറ്റൽ, ഊഞ്ഞാൽ എന്നീ ചടങ്ങുകൾ ഹോട്ടലിലാണ് നടത്തിയത്.

ഇവരുടെ പ്രീവെഡ്ഡിംഗ് ഷൂട്ടും വിവാഹക്ഷണക്കത്തും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
അര്‍ജുന്‍ സോമശേഖറിനെപ്പോലൊരാളെ മകളുടെ ഭര്‍ത്താവായി ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് താര കല്യാണ്‍ പറഞ്ഞു. താരയുടെ വാക്കുകള്‍ അവസാനിച്ചപ്പോള്‍ ഏറെ വികാരാധീനനായാണ് അര്‍ജുന്‍ പ്രതികരിച്ചത്.

Loading...