സൗദി : സൗദിയിലെ എണ്ണശുദ്ധീകരണശാലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെതുടര്‍ന്ന് എണ്ണഉല്‍പാദനം പകുതിയായി വെട്ടിക്കുറച്ചു. ഇന്ത്യയിലെ ഇന്ധന വിനിയോഗം പ്രധാനമായും സൗദിയെ ആശ്രയിച്ചാണ്. എണ്ണയുടെ വരവ് കുറഞ്ഞാല്‍ ഇന്ത്യയില്‍ ഇന്ധനവില ഉയരും. ഈ സാഹചര്യം ആശങ്കയോടെ ഉറ്റുനോക്കുകയാണ് ഇന്ത്യ.രാജ്യത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കടുത്ത വെല്ലുവിളിയാകുമിത് .

സൗദി പ്രതിസന്ധിയോടെ വരുംദിവസങ്ങളില്‍ ക്രൂഡോയില്‍ വിലയില്‍ കുറഞ്ഞത് പത്തു ഡോളറെങ്കിലും കൂട്ടുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ ഇറക്കുമതിച്ചെലവില്‍ 60,000 കോടിയോളം രൂപയുടെ വര്‍ധനയുണ്ടാകും. പ്രതിദിനം ആറു ലക്ഷത്തോളം ബാരല്‍ ക്രൂഡോയിലാണ് ഇറാന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്.

Loading...