ഏപ്രിൽ 23 മുതൽ 28 വരെയാണ് ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാനുള്ള കാലാവധി. മികച്ച നിക്ഷേപ മാർഗമായി വിലയിരുത്തുന്ന ഇവ പ്രയോജനപ്പെടുത്തും മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഭാവിയിലേക്ക് വേണ്ടി കരുതൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ദീര്‍ഘകാല നിക്ഷേപമായി സ്വീകരിക്കാവുന്ന ഒന്നാണ് ഗോൾഡ് ബോണ്ടുകൾ.ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഗോള്‍ഡ് ഫണ്ടുകള്‍.

മ്യൂച്വല്‍ ഫണ്ടുകളിലേതുപോലെയായിരിക്കും ഓരോ യൂണിറ്റിനും(എന്‍എവി)വില നിശ്ചയിക്കുന്നത്.സ്വര്‍ണ്ണം വാങ്ങി ആഭരണമായോ ലോക്കറില്‍ സൂക്ഷിക്കുന്നതോ അല്ലെങ്കില്‍ ആഭരണം വാങ്ങുമ്പോഴുള്ള പണിക്കുറവും മറ്റു ചാര്‍ജുകളും ബോണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടാകുന്നില്ല.20000 രൂപ വരെയുള്ള നിക്ഷേപം പണമായും അതിനു മുകളില്‍ ചെക്കോ ഡ്രാഫ്റ്റോ ആയും നിക്ഷേപിക്കാം.

നിക്ഷേപത്തിന്റെ രീതി ഒരാള്‍ക്ക് ഒരു വര്‍ഷം 500 ഗ്രാമില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ കഴിയില്ല എന്നത് മാത്രമാണ് പോരായ്മ. 5, 10, 50, 100 ഗ്രാം സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന് തത്തുല്യമായ ബോണ്ടുകളായാണ് ലഭിക്കുന്നത്.കുറഞ്ഞത് ഒരു ഗ്രാം സ്വര്‍ണ്ണത്തിനു സമാനമായ തുക നിക്ഷേപിക്കാനും സൗകര്യമുണ്ട്.സര്‍ട്ടിഫിക്കറ്റുകള്‍ പേപ്പര്‍ രൂപത്തിലും ഇലക്ട്രോണിക് രൂപത്തില്‍ ഡീമാറ്റ് അക്കൗണ്ടിലും നിക്ഷേപം സൂക്ഷിക്കാം.

നിക്ഷേപം
ബോണ്ടുകള്‍ ബാങ്കുകള്‍ വഴിയും, സ്റ്റോക് എക്സ്‌ചേഞ്ചുകള്‍ വഴിയും, സ്റ്റോക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍ വഴിയും, തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍ വഴിയും നിക്ഷേപിക്കാവുന്നതാണ്.സ്വര്‍ണ്ണം ആഭരണമായി വാങ്ങുമ്പോഴുള്ള കെവൈസി അനുസരിക്കണം.

നഷ്ടസാധ്യത
വിപണിയിലെ സ്വര്‍ണവിലയുമായി ബന്ധപ്പെടുത്തിയാണ് ഗോള്‍ഡ് ബോണ്ടിന്റെയും പ്രവര്‍ത്തനം. വില്‍ക്കുന്ന സമയത്ത് സ്വര്‍ണവില ഉയര്‍ന്നുനില്‍ക്കുകയാണെങ്കില്‍ നിക്ഷേപകന് നേട്ടവും താഴ്ന്നുനില്‍ക്കുകയാണെങ്കില്‍ നഷ്ടവുമുണ്ടാകും

അധിക ചാര്‍ജില്ല
നിക്ഷേപത്തിന്മേലുള്ള പലിശ തീരുമാനിക്കുന്നത് റിസര്‍വ് ബാങ്കാണ്.മറ്റു അധിക ചാർജുകൾ ഒന്നും തന്നെ ഇതിൽ ബാധകമല്ല. ആറുമാസത്തിലൊരിക്കല്‍ നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് നല്‍കുന്നു.
നിക്ഷേപത്തിന്റെ കാലയളവ് എട്ടു വര്‍ഷമാണ്.കാലാവധിക്കു ശേഷം നിക്ഷേപം തിരിച്ചെടുക്കാന്‍ ബാങ്കുകളേയോ, സ്റ്റോക് എക്സേച്ഞ്ചുകളേയോ, എന്‍എസ്സിഏജന്റുമാരെയോ സമീപിക്കാം.

Loading...